Word of the Day -
1753 ജനുവരി 3-ന് കോട്ടയം രാജവംശത്തിലാണ് കേരളവർമ്മ പഴശ്ശിരാജ ജനിച്ചത്. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. വയനാടൻ ചുരവും വയനാടൻ കാടുകളും ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. വയനാടൻ കാടുകളിൽ താമസിച്ചു ആണ് ഇദ്ദേഹം യുദ്ധം നടത്തിയിരുന്നത്. ഒരിടത്തും സ്ഥിരമായി താമസിച്ചായിരുന്നില്ല ഈ യുദ്ധങ്ങളെല്ലാം നടത്തിയത്. അതിനാൽ തന്നെ പഴശ്ശിയുടെ താവളം കണ്ടുപിടിക്കാൻ ബ്രിട്ടീഷുകാർക്ക് സാധിച്ചിരുന്നില്ല. തന്റെ സർവസ്വവും സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി സമർപ്പണം ചെയ്തത് അന്ത്യ നിമിഷം വരെ അദ്ദേഹം വിദേശികൾക്കെതിരെ പോരാടി. 1805 നവംബർ 30-ന് വയനാട്ടിൽ വച്ച് തന്റെ 52-ആം വയസ്സിൽ വീരചരമം പ്രാപിച്ചു.
പഴശ്ശിരാജ സ്മാരകം
കേരളത്തിലെ വയനാട് ജില്ലയിലെ പഴശ്ശിരാജയുടെ ശവകുടീരമാണ് പഴശ്ശിരാജാ സ്മാരകം എന്നറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമാണ് ഈ സ്ഥലം. പുരാവസ്തുവകുപ്പിന് കീഴിലുള്ള മ്യൂസിയത്തിൽ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇൻട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളുണ്ട്
പഴശ്ശി സ്മൃതി മന്ദിരം
പഴശ്ശി രാജാവിന്റെ സ്മരണാർത്ഥം മട്ടന്നൂരിന് സമിപം പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതി മന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30 പഴശ്ശി രാജാവിന്റെ ചരമ ദിനത്തിൽ നാടിന് സമർപ്പിച്ചു . പഴശ്ശി തമ്പുരാന്റെ ജിവ ചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാ ചിത്രവുമാണ് ഈ സ്മൃതി മന്ദിരത്തിനുള്ളിൽ ഉള്ളത്.
ചിത്രത്തോടുള്ള കടപ്പാട് - വിക്കിപ്പീഡിയ