1
മത്സ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നതെന്ത്? ANS:- ശകുലങ്ങൾ (ചെകിളപ്പൂക്കൾ)
2
വെള്ളത്തിലും കരയിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ജീവികൾക്ക് പറയുന്ന പേര്?
ANS:- ഉഭയജീവികൾ
3
ഏറ്റവും വലുപ്പം കൂടിയ തവളകൾ ഏത്?
ANS:- ഗോലിയാത്ത് തവളകൾ [ആഫ്രിക്ക]
4
ജലസസ്യങ്ങൾക്ക് ഉദാഹരണങ്ങൾ?
ANS:- ആഫ്രിക്കൻ പായൽ, അസോള, കുളവാഴ, താമര, ആമ്പൽ
5
നീർക്കോലി എന്ത് ഉപയോഗിച്ചാണ് കരയിൽ സഞ്ചരിക്കുന്നത്?
ANS:- ഉരസിലെ ശൽക്കങ്ങൾ ഉപയോഗിച്ച്
6
ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയുന്ന ജീവി?
ANS:- ആമ
7
അജീവിയ ഘടകങ്ങൾക്ക് ഉദാഹരണം? ANS:- വെള്ളം, സൂര്യൻ, കാറ്റ്, മല
8
ഉഭയജീവികൾക്ക് ഉദാഹരണങ്ങൾ ഏവ?
ANS:- തവള, സാലമാണ്ടർ, ന്യൂട്ടുകൾ, സിസീലിയനുകൾ
9
ആമ്പൽ, താമര എന്നിവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. കാരണം എന്ത്? ANS:- തണ്ടിലും ഇലയിലും വായു അറകൾ ഉള്ളതിനാൽ
10
കരയിലാവുമ്പോൾ തവള ശ്വസിക്കുന്നത് എങ്ങനെ? ANS:- മൂക്ക് [നാസാരന്ധ്രങ്ങൾ വഴി]
11
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതക്ക് പറയുന്ന പേര്?
ANS:- അനുകൂലനം
12
ജലത്തിലെ വായു ശ്വസിക്കാൻ തവളയെ സഹായിക്കുന്നത് എന്താണ്? ANS:- ത്വക്ക്
13
ആവാസ വ്യവസ്ഥക്ക് ഉദാഹരണങ്ങൾ?
ANS:- കുളം, കുന്ന്, കുറ്റിക്കാട്, കാവ്, കാട്, വയലുകൾ, മരുഭൂമി, കടൽ
14
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
ANS:- കരിമീൻ
15
മത്സ്യത്തിന് ജലത്തിൽ സഞ്ചരിക്കുമ്പോൾ ദിശ മാറ്റുന്നതിന് സഹായകമായ അവയവം?
ANS:- വാൽച്ചിറക്
16
സസ്യങ്ങളുടെ നിലനിൽപ്പിന് എന്തൊക്കെ ഘടകങ്ങൾ ആവശ്യമുണ്ട്? ANS:- മണ്ണ്, വായു, ജലം, സൂര്യപ്രകാശം
17
മത്സ്യത്തിന്റെ ശരീരാകൃതി എങ്ങനെയുള്ളതാണ്?
ANS:- തോണിയുടെ പോലെ രണ്ടറ്റവും കൂർത്ത ശരീരാകൃതി
18
ആവാസ വ്യവസ്ഥ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?
ANS:- ആർതർ ടാൻസ്ലി
19
ഏറ്റവും വലിയ ഇലയുള്ള ജലസസ്യം?
ANS:- ആനത്താമര
20
തവളയുടെ ജീവിതചക്രം ജലത്തിലും കരയിലുമാണ് പൂർത്തിയാക്കപ്പെടുന്നത്. ഇത്തരം ജീവി വർഗ്ഗങ്ങളെ.......................... എന്ന് പറയുന്നു?
ANS:- ഉഭയജീവികൾ
21
താറാവിന് വെള്ളത്തിൽ നീന്താനുള്ള അനുകൂലനം......ആണ്
ANS:- ചർമബന്ധിതമായമുള്ള വിരലുകൾ
22
തവളയുടെ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന ജീവിയാണ്......... ANS:- വാൽമാക്രി
23
മത്സ്യത്തിന്റെ ശ്വാസനാവയവം ഏത്? ANS:- ചെകിളപ്പൂക്കൾ [ശകുലങ്ങൾ]
24
തവള വെള്ളത്തിലായിരിക്കുമ്പോൾ ശ്വസിക്കുന്നത് ഏത് ഭാഗം ഉപയോഗിച്ചാണ്? ANS:- ത്വക്ക്
25
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾക്ക് പറയുന്ന പേരെന്ത്? ANS:- അനുകൂലനം
26
തവളയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേരെന്ത്? ANS:- വാൽമാക്രി
27
വാലില്ലാത്ത ഉഭയജീവി ഏത്? ANS:- തവള
28
ജലത്തിലും കരയിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ജീവികൾക്ക് പറയുന്ന പേര്? ANS:- ഉഭയജീവികൾ
29
ഏറ്റവും വലിയ ഉഭയജീവി ഏത്? ANS:- സാലാമാണ്ടർ
30
നമ്മുടെ സംസ്ഥാന മത്സ്യം ഏത്? ANS:- കരിമീൻ
31
ജലജീവിയായ ഞണ്ടിന് എത്ര കാലുകളാണ് ഉള്ളത്? ANS:- എട്ട്
32
എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഒരു അജീവിയ ഘടകം? ANS:- വായു
33
'ഓക്‌സിജൻ പാർലർ' എന്നറിയപ്പെടുന്ന ആവാസവ്യവസ്ഥ? ANS:- കാവുകൾ
34
ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്? ANS:- ഗംഗാ ഡോൾഫിൻ
35
ഇന്ത്യയുടെ ദേശീയ മത്സ്യം ഏതാണ്? ANS:- അയല
36
ഒരു പ്രത്യേക പ്രദേശത്തെ പരസ്‌പരം ആശ്രയിക്കുന്ന ജീവീയവും അജീവിയവുമായ ഘടകങ്ങൾ ഉൾപ്പെട്ടതിന് പറയുന്ന പേര്? ANS:- ആവാസവ്യവസ്ഥ
37
ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടമായ ഒരു അജീവിയഘടകമേത്? ANS:- സൂര്യൻ [സൂര്യപ്രകാശം]
38
സസ്യങ്ങൾ നന്നായി വളരുന്നത് എവിടെയാണ്? ANS:- മേൽമണ്ണിൽ
39
മത്സ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്? ANS:- ഇക്തിയോളജി
40
ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി? ANS:- ആമ
41
കരയിലെ ഏറ്റവും വലിയ ജീവി? ANS:- ആന
42
ലോകത്തിലെ ഏറ്റവും വലിയ ജീവി ഏത്? ANS:- നീലത്തിമിംഗലം
43
താമര, ആമ്പൽ തുടങ്ങിയ ജലസസ്യങ്ങൾ ജലത്തിൽ പൊങ്ങിക്കിടക്കുന്നത് എന്ത് ഉള്ളതുകൊണ്ടാണ്? ANS:- തണ്ടിലും ഇലയിലും വായു അറകൾ ഉണ്ട്.
44
മത്സ്യത്തിന് ജലത്തിൽ സഞ്ചരിക്കുവാനും ദിശാമാറ്റുവാനും സഹായിക്കുന്ന അവയവം? ANS:- വാൽച്ചിറക്
45
താറാവിന് വെള്ളത്തിൽ നീന്താനുള്ള അനുകൂലനം എന്താണ്? ANS:- ചർമബന്ധിതമായ വിരലുകൾ
46
തിമിംഗലം, സാലമാണ്ടർ, ന്യുട്ട്, സിസിലിയനുകൾ - ഇവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്? ANS:- തിമിംഗലം
47
താമര - ജലം ; തിരണ്ടി - മണ്ണ് ; ആൽമരം - മണ്ണ് ; സസ്യങ്ങൾ - വായു - ഇതിൽ പരസ്പരാശ്രയത്വത്തിൽ പെടാത്ത ജോഡി ഏത്? ANS:- തിരണ്ടി - മണ്ണ്
48
ജൈവവൈവിധ്യക്കലവറയായ കണ്ടൽക്കാടുകളിൽ ലോകത്തിൽ തന്നെ ഏറ്റവും വലുത്? ANS:- സുന്ദർബൻ [പശ്ചിമ ബംഗാൾ, ഇന്ത്യ]
49
ലോക വനദിനം എന്നാണ്? ANS:- മാർച്ച് 21
50
ലോക മണ്ണ് ദിനം എന്നാണ്? ANS:- ഡിസംബർ 5
51
ലോക പരിസ്ഥിതിദിനം എന്നാണ്? ANS:- ജൂൺ 5
52
ലോക ജലദിനം എന്നാണ്? ANS:- മാർച്ച് 22
53
ആമയ്ക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാനാവശ്യമായ പ്രത്യേകതയല്ലാത്തത് ഏത്? A] തുഴപോലുള്ള കാലുകൾ
B] തോടിനുള്ളിലേയ്ക്ക് വലിക്കാവുന്ന തല
C] തോണിയുടേത് പോലുള്ള ശരീരാകൃതി
D] ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിൽ നിൽക്കാൻ കഴിയും.
54
മത്സ്യത്തെ തവളയിൽ നിന്ന് കൂടുതൽ വ്യത്യസ്‍തമാക്കുന്ന സവിശേഷത ഏതാണ്? A] ഭക്ഷിക്കുന്നു.
B] ജലത്തിൽ സഞ്ചരിക്കുന്നു.
C] അന്തരീക്ഷവായു ശ്വസിക്കാൻ കഴിവില്ല.
D] മുട്ടയിടുന്നു.
55
ശരിയല്ലാത്ത പ്രസ്താവനയേത്? A] സൂര്യപ്രകാശമില്ലാതെ സസ്യങ്ങൾക്ക് ആഹാരം നിർമ്മിക്കാൻ കഴിവില്ല.
B] ചർമബന്ധിതമായ വിരലുകൾ താറാവിനെ വെള്ളത്തിൽ നീന്താൻ സഹായിക്കുന്നു.
C] ഉരസ്സിലെ ശൽക്കങ്ങൾ കരയിൽ സഞ്ചരിക്കാൻ അനുകൂലനമായ ജീവിയാണ് നീർക്കോലി.
D] കീടനാശിനികൾ ഉപയോഗിച്ച് കീടങ്ങളെ നശിപ്പിക്കുന്നത് പരിസ്ഥിതിയ്‌ക്ക് ഗുണം ചെയ്യും.
56
താഴെപ്പറയുന്നതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത്? A] തരിശ് ഭൂമി കൃഷിസ്ഥലമാക്കുന്നു.
B] ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കൾ പുനഃചംക്രമണത്തിന് വിധേയമാക്കുന്നു.
C] മഴവെള്ള സംഭരണികൾ നിർമിക്കുന്നു.
D] പായൽ നിറഞ്ഞ കുളങ്ങൾ മണ്ണിട്ട് മൂടുന്നു.
57
കുന്നിൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയുണ്ടാക്കുന്ന ഒരു പ്രകൃതി ദുരന്തം? A] വരൾച്ച
B] വെള്ളപ്പൊക്കം
C] ഉരുൾപൊട്ടൽ
D] സുനാമി
58
താഴെ കൊടുത്തതിൽ ഉഭയജീവിയുടെ സവിശേഷതയല്ലാത്തത്? A] ജലത്തിൽ മുട്ടയിടുന്നു.
B] ത്വക്കിലൂടെ ശ്വസിക്കുന്നു.
C] നട്ടെല്ലില്ല
D] കേൾവിശക്തിയുണ്ട്
59
കുത്തനെയുള്ള മരത്തിൽ കുത്തിനിൽക്കാൻ സഹായിക്കുന്ന ബലമുള്ള വാൽച്ചിറകുകളും മരത്തിൽ ആഞ്ഞുകൊത്താൻ സഹായിക്കുന്നു ബലമുള്ള അനുകൂലനമായ ജീവി? A] പരുന്ത്
B] എറിയൻ
C] മരംകൊത്തി
D] പൊന്മാൻ
60
താഴെകൊടുത്തിരിക്കുന്നവയിൽ അജീവിയ ഘടകങ്ങളുടെ കൂട്ടം ഏത്? A] പുല്ല്, വായു, ജലം, കല്ല്
B] മരം, മണ്ണ്, പാറ, പല്ലി
C] ജലം, മണ്ണിര, വായു, വള്ളിച്ചെടി
D] സൂര്യപ്രകാശം, ജലം, മണ്ണ്, വായു
61
വനവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനയേത്? A] വനം ഒരു ആവാസവ്യവസ്ഥയാണ്.
B] വനനശീകരണം മൂലം ജീവികൾ വംശനാശഭീഷണിയുടെ വക്കിലാണ്.
C] വനനശീകരണം മൂലം മഴയുടെ അളവിൽ കുറവ് വരുന്നില്ല.
D] മണ്ണ് സംരക്ഷണത്തിൽ പ്രധാനപങ്കും വനങ്ങൾക്കാണ്.
62
താഴെപറയുന്നതിൽ ജലസസ്യമേത്? A] കള്ളിമുൾച്ചെടി
B] അസോള
C] മഷിത്തണ്ട് ചെടി
D] ഇത്തിൾക്കണ്ണി
63
ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്? ANS:- ഹരിതസസ്യങ്ങൾ
64
പാറകൾ പൊടിഞ്ഞു മണ്ണുണ്ടാക്കാൻ സഹായിക്കുന്ന ജീവിയ ഘടകം? ANS:- സസ്യങ്ങൾ
65
ഉരഗവർഗ്ഗത്തിൽ ഏറ്റവും വലിപ്പം കൂടിയ ജീവി ഏതാണ്? ANS:- മുതല
66
മീനുകളെ കരയിൽ പിടിച്ചിട്ടാൽ അവയുടെ ജീവൻപോകുന്നതിന് കാരണം? ANS:- അന്തരീക്ഷവായു ശ്വസിക്കാൻ കഴിവില്ലാത്തതിനാൽ
67
മണ്ണിൽ കുഴിയുണ്ടാക്കി ഇരപിടിക്കുന്ന ജീവി? ANS:- കുഴിയാന
68
താമരയില, ചേമ്പില എന്നിവയിൽ വെള്ളം പറ്റിപ്പിടിക്കാതിരിക്കാനുള്ള കാരണം? ANS:- മെഴുക് പോലുള്ള ആവരണം ഉള്ളതിനാൽ