ചോദ്യങ്ങളുടെ നമ്പർ ഇട്ടശേഷം ഉത്തരങ്ങൾ എഴുതുക. അവസാനം മാത്രം ഉത്തരങ്ങൾ പരിശോധിക്കുക.
01
"ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു –ന്തുന്തുന്തു ന്തുന്തുന്തുന്താളെയുന്ത്...'' എന്ന താരാട്ടുപാട്ടിന്റെ ഈണത്തിൽ ചെറുശ്ശേരി രചിച്ച കാവ്യം ഏത് ?[ദേവഗീത, കുചേലവൃത്തം, കൃഷ്ണഗാഥ, ജ്ഞാനപ്പാന]
02
ഗുരു നിത്യചൈതന്യയതിയുടെ യഥാർത്ഥ പേരെന്ത് ?[വിജയചന്ദ്ര പണിക്കർ, ജയചന്ദ്ര പണിക്കർ, രാഘവ പണിക്കർ, കേശവൻ നായർ]
0
പൂതപ്പാട്ട് ആരുടെ കൃതി ആണ് ?[ഇരയിമ്മൻ തമ്പി, ചെറുശ്ശേരി, ഇടശ്ശേരി, പൂന്താനം]
04
"സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിനു തുല്യമാണ് "ആരുടെ സ്നേഹവചനമാണിത് ? [ഗാന്ധിജി, ഉള്ളൂർ, ഒ.എൻ.വി കുറുപ്പ്, കുമാരനാശാൻ]
05
കൃഷ്ണഗാഥയുടെ രചനക്കു പിന്നിലെ വിനോദം[അമ്പെയ്ത്ത്, ചൂതാട്ടം, ചതുരംഗം, തേരോട്ടം]
06
"സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹ സാരമിഹ സത്യമേകമാം" ആരുടെ വരികളാണിത്[ടാഗോർ, കുമാരനാശാൻ, വയലാർ രാമവർമ്മ, ചെറുശ്ശേരി]
07
താഴെ കൊടുത്തിരിക്കുന്നവയിൽ മഴ എന്നർത്ഥം വരാത്ത വാക്ക് ഏത്[വർഷം, മാരി, വൃഷ്ടി, കരുണ]
08
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് ഒരു കവിയുടെ പൂർണമായ പേരാണ് ആരാണ് കവി?[ ചങ്ങമ്പുഴ,വൈലോപ്പിള്ളി, ഒ.എൻ.വി.കുറുപ്പ്,പി.കുഞ്ഞിരാമൻ നായർ]
09
കനിവ് എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത്[നിറമുള്ള, സ്വപ്നം, ദയ, നനഞ്ഞു]
10
വ്യാഹതി എന്ന പദത്തിന് സമാനപദം ആയി വരുന്നത്[തടസ്സം, മാർഗ്ഗം, വഴി, അധികം]