ജീവലോകത്തെ വൈവിധ്യങ്ങളെപ്പോലെത്തന്നെ ഭൗതികലോകത്തെ കൗതുകങ്ങളിലേക്കുകൂടി കുട്ടികളെ കൊണ്ടുപോകേണ്ടതുണ്ട്. നിരീക്ഷണങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ, നിർമാ ണപ്രവർത്തനങ്ങളിലൂടെ ശാസ്ത്രപഠനത്തിന്റെ വലിയൊരു ലോകത്തേക്ക് കുട്ടികൾ കടക്കുകയാണ്. സ്വതന്ത്രമായി പരീ ക്ഷണങ്ങളിലേർപ്പെടാനും നിഗമനങ്ങളിലെത്തിച്ചേരാനും സഹായകമായ രീതിയിലാണ് ഈ യൂണിറ്റിൽ പ്രവർത്തന ങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഖരം, ദ്രാവകം, വാതകം എന്നിങ്ങ നെയുള്ള വസ്തുക്കളുടെ പൊതുസവിശേഷതകളെ സംബന്ധിച്ച് കുട്ടികൾക്ക് ധാരണ ലഭിക്കണം. നിരീക്ഷണം, വർഗീകരണം, അപഗ്രഥിച്ച് നിഗമനത്തിലെത്തൽ, പ്രവചിക്കൽ, ലഘുപരീക്ഷ ണങ്ങളിൽ ഏർപ്പെടൽ എന്നീ പ്രക്രിയാശേഷികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. ദവ്യലോകത്തെ വൈവിധ്യം അറി യുന്നതിന് അവസരം നൽകുന്നതിലൂടെ അജീവീയ ലോകത്തെ അദ്ഭുതങ്ങളുടെ ആദ്യപാഠങ്ങൾ കുട്ടി ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുമല്ലോ, ജലത്തിന് മൂന്ന് അവസ്ഥകളുണ്ടെന്നും അവ സ്ഥാമാറ്റം പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുമെന്നും കുട്ടികൾ അറിയണം. ഒറ്റയ്ക്കും കൂട്ടായും ലഘുപരീക്ഷണങ്ങൾ ചെയ്യാനും വിവിധ നിർമാണപ്രവർത്തനങ്ങൾ നടത്താനും ഒട്ടേറെ അവസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.