Master Plan - STD IV (MATHS)

Mashhari
0
വസ്തുതകളെ സംഖ്യകൾ ഉപയോഗിച്ച് അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് ഗണിതപഠന സമീപനം. ജീവിതത്തിൻറെ എല്ലാ മേഖലകളെയും ഗണിത ശാസ്ത്ര പഠനം വളരെയേറെ സ്വാധീനിക്കുന്നുണ്ട്. അർത്ഥപൂർണ്ണമായ ആശയ രൂപീകരണത്തിലൂടെ കുട്ടികളുടെ യുക്തി ചിന്ത വികസിപ്പിക്കുന്ന ഗണിത പഠന സമീപനമാണ് നാം സ്വീകരിക്കുന്നത്.

ലക്ഷ്യങ്ങൾ
അടിസ്ഥാന ഗണിത ക്രിയകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക.
ഗണിതത്തെ ജീവിതവുമായി ബന്ധപ്പെടുക.
കരിക്കുലം വിഭാവനം ചെയ്യുന്ന ശേഷികൾ നേടിയെന്ന് ഉറപ്പാക്കുക.
ആധുനിക സാങ്കേതിക വിദ്യകൾ ഗണിത പഠനത്തിനായി പ്രയോജനപ്പെടുത്തുക.
യക്തിചിന്ത, ഗണിത ചിന്ത,വിശകലന ശേഷി എന്നിവ എല്ലാ കുട്ടികളിലും വളർത്തുക.

പ്രവർത്തനങ്ങൾ

ജൂൺ
 1. നാലക്ക സംഖ്യകളുടെ സംഖ്യാബോധം, വ്യാഖ്യാനം.
 2. കളിനോട്ടുകൾ ഉപയോഗിച്ചുള്ള ഗണിതകേളികൾ
 3. പാറ്റേൺ വിശകലനം.
 4. റോമൻ സംഖ്യ സമ്പ്രദായം പരിചയപ്പെടൽ.
 5. മലയാള അക്കങ്ങൾ പരിചയപ്പെടൽ.
 6. ഡൈസ്കളി, സംഖ്യ ചക്രം, തുടങ്ങിയ ഗണിതകേളികൾ.
 7. ഗണിത മൂല നിർമ്മാണം.

ജൂലൈ
 1. ക്ലോക്ക് ,വാച്ച് നോക്കി സമയം പറയുന്നു.
 2. മിനിറ്റിന് സെക്കൻഡ് മായും മണിക്കൂറുമായുള്ള ബന്ധം വിശദീകരിക്കുന്നു.
 3. 24 മണിക്കൂർ ക്ലോക്കിൽ നൽകിയ സമയത്തെ 12 മണിക്കൂർ ക്ലോക്കിലേക്കും തിരിച്ചും മാറ്റി പറയുന്നു.
 4. സമയത്തെ am,pm എന്നിവ ഉപയോഗിച്ച് പറയുന്നു.
 5. പ്രായോഗിക  പ്രശ്നങ്ങൾ നിർദാരണം ചെയ്യുന്നു.
 6. സമയദൈർഘ്യം കണ്ടെത്തുന്നു.
 7. സമയ വിവരപ്പട്ടിക അപഗ്രഥിച്ച് നിഗമനത്തിൽ എത്തുന്നു.
 8. കലണ്ടർ പരിചയപ്പെടുത്തുന്നു.
 9. കലണ്ടർ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നു.
 10. ഗണിതമേള സ്കൂൾതലത്തിൽ നടത്തുന്നു.
 11. യണിറ്റ് ടെസ്റ്റ് നടത്തുന്നു.
 12. ഗണിത ക്ലാസ്സ് പിടിഎ നടത്തുന്നു.
 13. ഗണിതമധുരം -പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠനം പദ്ധതി തയ്യാറാക്കൽ.

ഓഗസ്റ്റ്
 1. നാലക്ക സംഖ്യകളുടെ സങ്കലനം.
 2. പുനക്രമീകരണം വരാത്തതിൽ നിന്ന് പുനക്രമീകരണം വരുന്നതിലേക്ക് സംകലന ക്രിയകൾ അടങ്ങിയ പ്രായോഗിക പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നു.
 3. ഹോണസ്റ്റി ഷോപ്പ് ഗെയിം.
 4. ഗണിത ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടൽ.
 5. ഗണിത ക്വിസ്സ് സംഘടിപ്പിക്കൽ
 6. ഒന്നാം ടേം ഇവാലുവേഷൻ.

സെപ്റ്റംബർ
 1. രണ്ട് നാലക്ക സംഖ്യകൾ തമ്മിൽ വ്യത്യാസം കാണുന്നു.
 2. വ്യവകലന ക്രിയകളിൽ കടമെടുത്തു ചെയ്യുന്നു.
 3. പ്രായോഗിക പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നു.
 4. വീട്ടിലെ കറണ്ട് ബില്ല് കുറയ്ക്കുന്നതിനുള്ള- സർവ്വേ
 5. കടുംബ ബഡ്ജറ്റ് തയ്യാറാക്കൽ.
 6. കലാസ്സിൽ ഒരു കച്ചവടം
 7. കട്ടികളുടെ ബാങ്ക്-സമ്പാദ്യശീലം വളർത്തുന്നതിന്.

ഒക്ടോബർ
 1. ജാമിതീയ രൂപങ്ങൾ വരയ്ക്കൽ.
 2. ചതുരത്തിനും ത്രികോണ ത്തിൻറെയും ചുറ്റളവ് കണ്ടെത്തൽ.
 3. ചുറ്റളവുമായി പ്രായോഗിക പ്രശ്നങ്ങൾ നിർധാരണം ചെയ്യൽ.
 4. ത്രിമാന വസ്തുക്കൾ പട്ടികപ്പെടുത്തൽ.
 5. ജോമട്രിക്കൽ ഡയഗ്രാം വരയ്ക്കൽ.
 6. ജ്യാമിതീയ രൂപങ്ങളുടെ വൈവിധ്യപൂർണമായ നിർമ്മാണങ്ങൾ കൊണ്ട് ക്ലാസ് എക്സിബിഷൻ നടത്തൽ.

നവംബർ
 1. സംഖ്യകൾ ആവർത്തിച്ചു കൂട്ടേണ്ടി വരുന്ന സന്ദർഭങ്ങൾ കണ്ടെത്തൽ.
 2. സംഖ്യയുടെ എണ്ണം കൊണ്ട് ഗുണിക്കൽ.
 3. ഗുണന ക്രിയകൾ ചെയ്യൽ.
 4. സംഖ്യകൾ ഗുണിക്കുന്നതിന് വ്യത്യസ്ത മാർഗങ്ങൾ കണ്ടെത്തുന്നു
 5. worksheet നൽകുക
 6. ഐടി മാക്സ്- ജിയോജിബ്ര പരിചയപ്പെടുത്തൽ.

ഡിസംബർ
 1. ഹരണത്തിൻറെ വിവിധ രീതികൾ കണ്ടെത്തൽ.
 2. പ്രായോഗിക പ്രശ്നങ്ങൾ ഹരണ ക്രിയയിലൂടെ നിർധാരണം ചെയ്യൽ.
 3. പാറ്റേണുകൾ കണ്ടെത്തൽ.
 4. പകുതിയും കാൽ ഭാഗവും കണ്ടെത്തൽ
 5. 1/2 , 1/4 എന്നിവ കണ്ടെത്തൽ
 6. വിവിധ ജാമിതീയ രൂപങ്ങളിൽ 1/2,1/4 എന്നിവ കണ്ടെത്തൽ.
 7. രണ്ടാം ടേം ഇവാലുവേഷൻ


ജനുവരി
 1. നീളം അളക്കുന്നതിനുള്ള ഏകകം കണ്ടെത്തൽ.
 2. ചെറിയ യൂണിറ്റുകൾ അളന്ന് കണ്ടെത്തുന്നു.
 3. Quintal,Ton എന്നീ യൂണിറ്റുകളെ തിരിച്ചറിയുന്നു.
 4. അളവ് പാത്രങ്ങൾ, അളക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ നിർമ്മാണം, പ്രദർശനം, കളികളിൽ ഏർപ്പെടൽ.

ഫെബ്രുവരി
 1. വിവരശേഖരണം നടത്തൽ .
 2. പട്ടിക വിശകലനം ചെയ്തു നിഗമനത്തിൽ എത്തുക.
 3. ചിത്രങ്ങളും വരകളും ഉപയോഗിച്ച് വിവരങ്ങൾ അവതരിപ്പിക്കൽ.
 4. ചിത്രങ്ങളിലെ വിവരശേഖരങ്ങൾ നടത്തൽ.
 5. ഐടി- ടാറ്റ കളക്ഷൻ games
 6. വർക്ക് ഷീറ്റ് നൽകൽ
 7. യൂണിറ്റ് ടെസ്റ്റ് നടത്തൽ.

മാർച്ച്
 1. പതിനായിരത്തിന് എന്ത്.
 2. സഥാനവില അനുസരിച്ച് വ്യാഖ്യാനിക്കൽ.
 3. പതിനായിരത്തിന് അപ്പുറമുള്ള അക്കങ്ങൾ അക്കത്തിലും അക്ഷരത്തിലും എഴുതുക.
 4. റിവിഷൻ
 5. മോഡൽ പരീക്ഷകൾ
 6. പഠന മികവുകൾ പ്രദർശിപ്പിക്കൽ.
 7. വാർഷിക പരീക്ഷ
 8. അവധിക്കാല പ്രവർത്തനങ്ങൾ നൽകൽ.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !