ജൂൺ 19 വായനാദിനമാണ്. തുടർന്ന് ഒരാഴ്ച്ചക്കാലം വിദ്യാലയങ്ങളിൽ വായനാവാരവും...വായന ദിനം (June 19) /വായന വാരത്തിൽ (June 19 - 26) വായനയെ പറ്റി മലയാളി മറന്നു കൂടാത്ത ഒരാളെ ഓർക്കാൻ നമ്മൾ ഈ ദിനം/ വാരം മാറ്റിവച്ചിരുന്നു.ആരാണിദ്ദേഹം അറിയാമോ? മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ (ശ്രീ പി.എന്‍.പണിക്കര്‍) ചരമദിനമാണ് ജൂണ്‍ 19.
ശ്രീ പണിക്കര്‍ 1909 മാർച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍കൊണ്ടുവന്നു. വടിയെടുക്കാതെയും കണ്ണുരുട്ടാതെയും പഠിപ്പിക്കുന്ന ഗുരുനാഥൻമാരാണ് പുസ്തകങ്ങൾ!പുസ്തകങ്ങളെ സ്നേഹിക്കാനും അവയെ സ്നേഹത്തോടെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..