ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

KER Amendment 2022 സ്കൂളുകളിൽ ശ്രദ്ധിക്കേണ്ട സുപ്രധാന പോയിന്റുകൾ

Mashhari
0
പുതിയ കെ.ഇ.ആർ.ഭേദഗതിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ശ്രദ്ധിക്കേണ്ട സുപ്രധാന പോയിന്റുകൾ.
1.വ്യാജഅഡ്മിഷൻ പിടിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ക്ലാസ്സ്‌ ടീച്ചർക്കു കൂടി ആയിരിക്കും.
2. തുടർച്ചയായി 15 ദിവസം അവധി അപേക്ഷ കൂടാതെ ഹാജരാകാതിരിക്കുന്ന കുട്ടികളുടെയും അക്കാദമികവർഷത്തിന്റെ ആദ്യ 5 ദിവസങ്ങളിൽ തുടർച്ചയായി ഹാജരില്ലാത്ത കുട്ടികളുടെയും വിവരങ്ങൾ ക്ലാസ്സ്‌ ടീച്ചർമാർ ഹെഡ്മാസ്റ്റർക്ക് കൈമാറണം.
3. ക്ലാസ്സ്‌ ടീച്ചർമാരിൽ നിന്നുള്ള റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ കുട്ടിയുടെ വിശദവിവരങ്ങളടങ്ങിയ സമഗ്രറിപ്പോർട്ട് അതാത് തദ്ദേശസ്വയംഭരണാധികാരികൾക്ക് ഹെഡ്മാസ്റ്റർ കൈമാറണം.അവരിൽ നിന്നുള്ള അന്വേഷണത്തിൽ കുട്ടി മറ്റെവിടെയെങ്കിലും പഠിക്കുന്നതായി റിപ്പോർട്ട്‌ കിട്ടിയാൽ കുട്ടിയെ റോളിൽ നിന്ന് റിമൂവ് ചെയ്യാം.
4. അധ്യാപക വിദ്യാർത്ഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലെ ഷെഡ്യൂൾ പ്രകാരമാണെന്ന് നിജപ്പെടുത്തി.
5. ക്ലാസ്സിൽ ഹാജരുള്ള (Physically presented) കുട്ടികളുടെ മാത്രം അറ്റന്റൻസ് രേഖപ്പെടുത്തുക. വ്യാജ അറ്റന്റൻസ് കണ്ടെത്തിയാൽ ക്ലാസ്സ്‌ ടീച്ചർ വ്യക്തിപരമായിത്തന്നെ അതിന് ഉത്തരവാദിയായിരിക്കും.ഹാജരില്ലാത്ത കുട്ടി absent/Leave ഇതിൽ ഏതാണെന്നത് മാർക്ക് ചെയ്യണം. കുട്ടി absent ആണെങ്കിൽ മുകളിൽ പറഞ്ഞ പ്രകാരം റിപ്പോർട്ട്‌ ചെയ്ത് നടപടി സ്വീകരിക്കണം.
6. UID ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ ഇനി മുതൽ തസ്തികനിർണ്ണയത്തിന് പരിഗണിക്കുകയുള്ളൂ.(ഹെഡ്മാസ്റ്റർമാർ സമർപ്പിക്കുന്ന ഡിക്ലറേഷൻ നിർത്തലാക്കി). സ്കൂളിലെ മുഴുവൻ കുട്ടികളുടെയും UID ആറാം സാധ്യായ ദിവസത്തിനു മുമ്പ് ശേഖരിച്ചു സമ്പൂർണ്ണയിൽ enter ചെയ്യണം.
7. ജനുവരി 31 വരെ കാലയളവിൽ റോൾ സ്‌ട്രംഗ്ത്തിലുണ്ടാകുന്ന കുറവ്(removal/TC) അപ്പപ്പോൾ തന്നെ ഹെഡ്മാസ്റ്റർ AEO/DEO തലത്തിൽ അറിയിച്ചിരിക്കണം. AEO/DEO ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി ഹിയറിംഗ് നടത്തുകയും മതിയായ കാരണം കക്ഷികൾക്ക് തൃപ്തികരമായി വിശദീകരിക്കാൻ കഴിയുന്നതല്ലയെങ്കിൽ 20 ദിവസത്തിനുള്ളിൽ തസ്തികയും ഡിവിഷനും കുറച്ചുകൊണ്ട് ഉത്തരവ് പുതുക്കുന്നതുമായിരിക്കും.
8.ഇനി മുതൽ സൂപ്പർചെക്ക് സെൽ ഓഫീസർ അക്കാദമിക വർഷത്തിൽ ഏതു ദിവസവും സ്കൂളിൽ പരിശോധന നടത്താം.(നിലവിൽ സൂപ്പർ ചെക്ക് സെൽ ഓഫിസർക്ക് നവംബർ 30 വരെ മാത്രമേ സ്കൂളുകളിൽ ആദ്യസന്ദർശനത്തിന് അനുമതിയുള്ളൂ എന്ന 1989 മുതലുള്ള നിയമം ഇതോടെ പരിഷ്ക്കരിക്കപ്പെട്ടു.)
എ.ഇ.ഒ/ഡി.ഇ.ഒ/സൂപ്പർചെക്ക് സെൽ ഓഫീസർ/DGE നിശ്ചയിക്കുന്ന ടീം/സർക്കാർ തല പരിശോധനാ വിഭാഗം എന്നിവർ സ്കൂൾ സന്ദർശിക്കുമ്പോൾ absent ഉള്ള കുട്ടികളുടെ രേഖകൾ കൂടി ശേഖരിക്കുന്നതായിരിക്കും. ആയതു സംബന്ധിച്ച genuiness പരിശോധിക്കുന്നതായിരിക്കും.
AEO/DEO മാർ ആദ്യഘട്ട പരിശോധനയുടെ റിപ്പോർട്ട്‌ DGE ക്ക് കൈമാറുകയും DGE നിശ്ചയിക്കുന്ന ടീം സ്കൂൾ സന്ദർശിച്ചു തയ്യാറാക്കുന്ന റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് വിശദമായ അഫിഡവിറ്റ് നൽകുകയും ചെയ്യും. സർക്കാർ തല പരിശോധനയും കഴിഞ്ഞതിനു ശേഷം അർഹമാണെന്ന് കണ്ടാൽ ഒക്ടോബർ 1 മുതൽ മാത്രം സ്കൂളിൽ അധിക തസ്തിക അനുവദിക്കുന്നതായിരിക്കും.
9. സർക്കാർ തീരുമാനത്തിനെതിരെ മാനേജർക്കോ ബന്ധപ്പെട്ട കക്ഷികൾക്കോ അപ്പീൽ സമർപ്പിക്കാനുണ്ടെങ്കിൽ ഉത്തരവ് തിയതി മുതൽ 30 ദിവസത്തിനകം റിവ്യൂ പെറ്റീഷൻ നൽകാവുന്നതാണ്.
10. വ്യാജ അഡ്മിഷൻ വഴി അധികതസ്തിക നേടുകയോ തസ്തികകുറവ് നികത്തുകയോ ചെയ്തതായി AEO/DEO/DDE/SUPER CHECK CELL OFFICER/DGE/ANY OTHER OFFICER AUTHERISED BY GOVERNMENT എന്നിവരിൽ ആരെങ്കിലും കണ്ടെത്തിയാൽ അതുമൂലം സർക്കാർ ഖജനാവിനുണ്ടാകുന്ന നഷ്ടം ക്ലാസ്സ്‌ ടീച്ചർ, പ്രധാനാധ്യാപകൻ, മാനേജർ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ എന്നിവരിൽ ഈടാക്കുന്നതും പുറമെ അച്ചടക്കനടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും. DOWNLOAD THE ABOVE PDF FILE
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !