കലകളുടെ നാട് - Questions and Answers

Mash
0

കലകളുടെ നാട് എന്ന പാഠഭാഗത്തു നിന്നുമുള്ള ചില ചോദ്യങ്ങൾ പരിചയപ്പെടാം.ഈ ചോദ്യങ്ങൾ എൽ.എസ്.എസ് പരീക്ഷയ്‌ക്കും ഉപകാരപ്പെടുന്നതാണ്.
1
കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം?
ANS:- കഥകളി
2
"ഓമനത്തിങ്കൾ കിടാവോ..നല്ല കോമളത്താമരപ്പൂവോ" എന്ന താരാട്ടുപാട്ട് രചിച്ചത് ആരാണ്?
ANS:- ഇരയിമ്മൻ തമ്പി
3
അങ്കച്ചേകവരായ തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച തുടങ്ങിയവരുടെ വീരസാഹസികത വർണ്ണിക്കുന്ന പാട്ടുകൾ ഏത്?
ANS:- വടക്കൻ പാട്ട്
4
കേരളീയ സമൂഹത്തിന് മാപ്പിളപ്പാട്ടിനെ പരിചയപ്പെടുത്തിയ കവി?
ANS:- മോയിൻ കുട്ടി വൈദ്യർ
5
സ്വാതിതിരുനാൾ ഏത് കലാരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ANS:- കർണ്ണാടക സംഗീതം
6
കൂട്ടത്തിൽ പെടാത്തത് ഏതാണ്? [തെയ്യം, പടയണി, തിറ, കഥകളി]
ANS:- കഥകളി
7
കലാരൂപം ഏത് :- ധനു മാസത്തിലെ തിരുവാതിര നാളിൽ നടത്തുന്നു. കേരളീയ വേഷത്തിൽ ദശപുഷ്പം ചൂടി കൈകൊട്ടി പാട്ടുപാടി സ്‌ത്രീകൾ കൊളുത്തിവച്ച നിലവിളക്കിനു ചുറ്റും കളിക്കുന്നു.
ANS:- തിരുവാതിരക്കളി
8
കിളിമാനൂരിൽ ജനിച്ച ഈ ചിത്രകാരനാണ് ദേവീദേവന്മാരെ മനുഷ്യരൂപത്തിൽ വരയ്‌ക്കുന്നതിന് തുടക്കമിട്ടത്. ആര്?
ANS:- രാജാ രവിവർമ്മ
9
കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ചത് ആരാണ്?
ANS:- ഇരയിമ്മൻ തമ്പി
10
കേരളീയ സംഗീത ചരിത്രത്തിൽ അനുപമസ്ഥാനമുള്ള ഈ ഭരണാധികാരി 'ഗർഭശ്രീമാൻ' എന്നറിയപ്പെട്ടു. ആരാണിദ്ദേഹം?
ANS:- സ്വാതിതിരുനാൾ
11
കലാരുപം തിരിച്ചറിയുക :- ഈ കലാരൂപം ആരംഭിക്കുന്നതിന് മുൻപ് മിഴാവ് കൊട്ടും. രംഗവന്ദനത്തിനു ശേഷം ചാരി എന്ന നൃത്തം തുടങ്ങും. ഗദ്യപദ്യങ്ങൾ ചൊല്ലും അർഥം പറയും.
ANS:- ചാക്യാർ കൂത്ത്
12
നിലവിളക്ക് കൊളുത്തി വെച്ച് അതിനുചുറ്റും പരമ്പരാഗതമായ ക്രൈസ്‌തവ വേഷത്തിൽ പാടി ചുവടുവെച്ചു നടത്തുന്ന കളി?
ANS:- മാർഗം കളി
13
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ കലാരുപം?
ANS:- കൂടിയാട്ടം
14
വടക്കൻ കേരളത്തിലെ കാവുകളിൽ ദേവീ പ്രീതിക്കായി നടത്തുന്ന അനുഷ്ഠന കല ഏതാണ്?
ANS:- തെയ്യം
15
കലാരുപം തിരിച്ചറിയുക :- ആദ്യ ചടങ്ങ് കച്ചകെട്ടാണ്, തപ്പ് ആണ് പ്രധാന വാദ്യം, മധ്യ തിരുവിതാംകൂറിൽ നിലവിലുള്ള പ്രാചീന കല.
ANS:- പടയണി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !