പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം പൊതുവിദ്യാലയങ്ങളിൽ 30 ദിവസത്തിലധികം ദൈർഘ്യമുള്ള ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കാം. പി എസ് സി റാങ്ക് ലിസ്റ്റ്/ ഷോർട്ട് ലിസ്റ്റ് ഉൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. കെ-ടെറ്റ് നിർബന്ധമാണ്.