1. വെണ്ണക്കണ്ണൻ എന്ന കവിത എഴുതിയതാര് ?
ചെറുശ്ശേരി
2. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത് ?
കൃഷ്ണപ്പാട്ട്
3. കൃഷ്ണഗാഥ ഏത് വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്?
മഞ്ജരി
4. ചെറുശ്ശേരി ഏതു രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത് ?
കോലോത്തുനാട്ടിലെ ഉദയവർമ്മത്തമ്പുരാൻ
5. പ്രാചീന കവിത്രയങ്ങൾ ആരെല്ലാം ?
എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ
6. മാതൃഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളിൽ പ്രഥമസ്ഥാനം ഏത് കാവ്യത്തിനാണ് ?
കൃഷ്ണഗാഥ
7. കൃഷ്ണഗാഥ രചിക്കാൻ നിമിത്തമായ വിനോദം ?
ചതുരംഗം
8. ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം ?
15 -ാം നൂറ്റാണ്ട്
10. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
ചെറുശ്ശേരി
11. വെണ്ണക്കണ്ണൻ എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ് ?
കൃഷ്ണഗാഥ
12. ചെറുശ്ശേരി ക്യഷ്ണഗാഥ രചിച്ചത് ഏത് കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് ?
ഭാഗവതം ദശമസ്‍കന്ധം
13. ചെറുശ്ശേരി ഏതു രാജാവിന്റെ കൊട്ടാരത്തിലെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു ?
കോലോത്തുനാട്ടിലെ ഉദയവർമ്മൻ
14. ശ്രീകൃഷ്ണന്റെ ജനനം മുതൽ മരണം വരെ പ്രതിപാദിച്ചിരിക്കുന്ന ക്യതി ഏത് ?
കൃഷ്ണഗാഥ
15. ചെറുശ്ശേരി എവിടെ ജനിച്ചുവെന്നാണ് കരുതപ്പെടുന്നത് ?
ഉത്തര കേരളത്തിലെ കാനത്തൂർ ഗ്രാമത്തിൽ ചെറുശ്ശേരി ഇല്ലത്ത്.
16. ''ഉന്തുന്തു / ന്തുന്തുന്തു / ന്തുന്തുന്തു / ന്തുന്തുന്തു / ന്തുന്തുന്തു / ന്തുന്തുന്തു /ന്താളെയുന്ത് '’ എന്ന താരാട്ടുപാട്ടിന്റെ ഈണത്തിൽ ചെറുശ്ശരിയെഴുതിയ കൃതി ?
കൃഷ്ണഗാഥ
17. കൃഷ്ണന്റെ കഥ പറയുന്ന മലയാളത്തിലെ ആദ്യ കാവ്യം ഏത് ?
കൃഷ്ണഗാഥ
18. കൃഷ്ണഗാഥയിൽ ഉപയോഗിച്ചിരിക്കുന്ന മഞ്ജരി വൃത്തത്തിന്റെ മറ്റൊരു പേരെന്ത്?
ഗാഥാ വൃത്തം
19. പൂതപ്പാട്ട് എഴുതിയതാര് ?
ഇടശ്ശേരി ഗോവിന്ദൻ നായർ
20. ഇടശ്ശേരിയുടെ ശ്രദ്ധേയമായ നാടകം ഏത്?
കൂട്ടുകൃഷി
21. ഇടശ്ശേരി ഗോവിന്ദൻ നായർക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
കാവിലെപ്പാട്ട്
22 ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ?
ഇടശ്ശേരി ഗോവിന്ദൻ നായർ
23. ഗ്രാമീണ കവി എന്നറിയപ്പെടുന്നത് ?
ഇടശ്ശേരി ഗോവിന്ദൻ നായർ
24. വെണ്ണക്കണ്ണൻ എന്ന കവിതയുടെ പ്രധാന ആശയം എന്ത്?
മാതൃവാത്സല്യം
25. മഞ്ഞപ്പാവാട എന്ന പുസ്തകമെഴുതിയതാര് ?
ഡോ.കെ ശ്രീകുമാർ
26. ഇടശ്ശേരിയുടെ ഏത് കൃതിയിലാണ് നങ്ങേലി എന്ന കഥാപാത്രം ഉള്ളത്?
പൂതപ്പാട്ട്
27. വിശപ്പ് എന്ന കഥ ആരുടേതാണ്?
ഡോ.കെ ശ്രീകുമാർ വെണ്ണക്കണ്ണൻ എന്ന പാഠഭാഗത്തിലെ അർത്ഥം, സമാനപദങ്ങൾ , കവിപരിചയം എന്നിവയ്‌ക്കായി ഇവിടെ സന്ദർശിക്കൂ... തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കണേ....