‘ഏലഞ്ചേലഞ്ചോ... ഏലഞ്ചും പൂഞ്ചോല..’
“ഏലഞ്ചേലഞ്ചോ ... ഏലഞ്ചും പൂഞ്ചോല....
എന്തിന്‍ ചോടാണ്... ചോടുകെട്ടിപ്പോകണത്?”........ “ചക്കച്ചോടാണ്...ചോടുകെട്ടിപ്പോകണത്..”
രണ്ടാം ക്ലാസ്സിലെ ഈ നാടൻപാട്ട് ഒരു തവണ പാടിക്കൊടുത്തപ്പോൾത്തന്നെ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. വേഷവിധാനങ്ങളോടെ നാളെ ഇതിന്റെ ദൃശ്യാവിഷ്കാരം നടത്താമെന്ന് പറഞ്ഞപ്പോ ൾ എല്ലാവരും തയ്യാർ .കാവി മുണ്ട്, തോർത്ത്, ഷാൾ തുടങ്ങിയ സാധനങ്ങളുമായി അടുത്ത ദിവസം കുട്ടികളെത്തിയപ്പോൾ അധികമൊന്നും ആലോചിച്ചില്ല.. റിഹേഴ്സലും അവതരണവുമെല്ലാം ഉടൻ നടന്നു.കൂട്ടുകാർ ഒന്നിച്ച് ആടി..... പാടി ... ആസ്വദിച്ചു... വരികള്‍ കൂട്ടിക്കൂട്ടിച്ചേര്‍ത്ത് പാട്ടും ആട്ടവും തുടര്‍ന്നു.....കൂട്ടിച്ചേര്‍ത്ത വരികള്‍ ആദ്യം നോട്ടുപുസ്തകത്തിലും പിന്നീട് ശേഖരണപുസ്തകത്തിലും എഴുതി........
(ഗവണ്മെന്റ് എല്‍.പി.സ്കൂള്‍,കയ്യൂര്‍)