ഫസ്റ്റ് ബെൽ ക്ലാസുകൾ ഇന്നത്തോടുകൂടി അവസാനിച്ചു. നന്ദി അറിയിച്ചു കൊണ്ട് കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ അൻവർ സാദത്ത് എഴുതിയ കുറിപ്പ് വായിക്കാം....
പ്രിയ കൂട്ടുകാരെ,.....
ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി പൂർത്തിയാവുകയാണ്. നിങ്ങള്‍ക്കറിയാമല്ലോ കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മുന്‍വർഷത്തെപ്പോലെ തന്നെ ജൂണ്‍ 1 മുതല്‍ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വർഷാവസാന പരീക്ഷയ്ക്ക് മുമ്പേ തന്നെ പൂർത്തിയാക്കി. ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണവും പൂർത്തിയാക്കുകയാണ്. ഇതുവഴി നിങ്ങള്‍ക്ക് ആവശ്യമായ അറിവും വിജ്ഞാനവും ലഭിച്ചുവെന്ന് കരുതട്ടെ.
ജനറല്‍, തമിഴ്, കന്നട മീഡിയങ്ങളുടെയും ഭാഷാവിഷയങ്ങളുടെയും ക്ലാസുകളും ഉള്‍പ്പെടെ 9500-ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി ഈ വർഷം സംപ്രേഷണം ചെയ്തത്. എല്ലാ ക്ലാസുകളും ഏതു സമയത്തും കാണാവുന്ന തരത്തില്‍ firstbell.kite.kerala.gov.in പോർട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ടിതമായ റിവിഷന്‍ ക്ലാസുകള്‍ കാഴ്ച പരിമിതിയുള്ളവർക്കും പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍, ശ്രവണ പരിമിതർക്കുള്ള സൈന്‍ അഡാപ്റ്റ് ക്ലാസുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യം, കല, കായിക, മാനസികാരോഗ്യ, വിനോദ പരിപാടികളും ഒപ്പം ഐസിടി അനുബന്ധമായ പ്രത്യേക ക്ലാസുകളും പ്രത്യേകമായി നിർമ്മിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതിനു പിന്നില്‍ കൈറ്റ് വിക്ടേഴ്സിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഒപ്പം മറ്റിടങ്ങളില്‍ നിന്നുമായി ഒരു കൂട്ടം ആള്‍ക്കാരുടെ അക്ഷീണ പരിശ്രമം ഉണ്ടായിരുന്നു. അവരെയെല്ലാം നന്ദിപൂർവം ഈ അവസരത്തില്‍ സ്മരിക്കുന്നു.
ഇക്യുബ് സ്റ്റോറീസ്, ശാസ്ത്രവും ചിന്തയും, മഹാമാരികള്‍, ജീവന്റെ തുടിപ്പ്, ശാസ്ത്രവിചാരം, മഞ്ചാടി, എങ്ങനെ എങ്ങനെ എങ്ങനെ, കളിയും കാര്യവും, ചരിത്രം തിരുത്തിയ തന്മാത്രകള്‍, കേരളം - മണ്ണും മനുഷ്യനും, ഞാന്‍ സംരംഭകന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേഷണവും പ്ലസ് വണ്‍ പരീക്ഷയ്ക്കായി മെയ് രണ്ടാംവാരത്തില്‍ റിവിഷന്‍, ലൈവ് ക്ലാസുകളും ഓഡിയോ ബുക്കുകളും ആരംഭിക്കും. ഇത്രയുംകാലം കൈറ്റ് വിക്ടേഴ്സിനോടൊപ്പം നിന്ന പൊതു സമൂഹത്തോട് നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും നിങ്ങടെ സഹകരണം പ്രതീക്ഷിക്കുന്നു..... സ്നേഹത്തോടെ

കെ. അന്‍വര്‍ സാദത്ത്
സി.ഇ.ഒ
കൈറ്റ് വിക്ടേഴ്സ്
സി.ഇ.ഒ
കൈറ്റ് വിക്ടേഴ്സ്