1
മലയാളികളുടെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷം ഏത്? ANS:- 1961
2
ഓണത്തിന്റെ വരവറിയിക്കുന്ന തെയ്യം ഏതാണ്? ANS:- ഓണപ്പൊട്ടൻ
3
പിള്ളേരോണം എന്നാണ്? ANS:- കർക്കിടകത്തിലെ തിരുവോണം
4
ഓണത്തലേന്ന് നടത്തുന്ന സാധനങ്ങൾ മേടിക്കാനുള്ള യാത്ര അറിയപ്പെടുന്നത്? ANS:- ഉത്രടപ്പാച്ചിൽ
5
മഹാബലിയുടെ യഥാർത്ഥ പേര്? ANS:- ഇന്ദ്രസേനൻ
6
മഹാബലിയുടെ മകന്റെ പേരിലുള്ള അണക്കെട്ട്? ANS:- ബാണാസുരസാഗർ
7
മഹാബലി നടത്തിയ യാഗം? ANS:- വിശ്വജിത്ത് യാഗം
8
വാമനന് മൂന്നടി മണ്ണ് കൊടുക്കരുതെന്ന് മഹാബലിയെ ഉപദേശിച്ചത് ആരാണ്? ANS:- ശുക്രാചാര്യർ
9
ഓണപ്പൂവ് എന്നറിയപ്പെടുന്നത്? ANS:- കാശിത്തുമ്പ
10
കാടിയോണം എന്നറിയപ്പെടുന്നത്? ANS:- ആറാം ഓണം
11
പൂപ്പട വാരൽ ചടങ്ങ് ഏത് വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു? ANS:- തുമ്പിതുള്ളൽ
12
ഓണത്തപ്പൻ ആരാണ്? ANS:- വാമനൻ
13
ഏറ്റവും വലിയ പൂക്കളം തീർക്കുന്നത് ഏത് നാളിലാണ്? ANS:- ഉത്രാടം
14
ചുവന്ന പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കുന്നത് ഏത് നാൾ മുതലാണ്? ANS:- ചോതി നാൾ മുതൽ
15
പായസങ്ങളിലെ രാജാവ് എന്നറിയപ്പെടുന്നത്? ANS:- അടപ്രഥമൻ
16
എരിവ്, പുളി, ഉപ്പ്, മധുരം ഇല്ലാത്ത ഓണസദ്യയിൽ വിഭവം? ANS:- ഓലൻ
17
അവിയൽ ആദ്യം ഉണ്ടാക്കിയത് ആരാണ്? ANS:- ഇരയിമ്പൻ തമ്പി
18
തിരുവോണ നാളിൽ അട നിവേദിക്കുന്നത് ആർക്കാണ്? ANS:- തൃക്കാക്കരയപ്പന്
19
ഓണാഘോഷത്തിന് ഉപയോഗിക്കുന്ന സംഗീത ഉപകരണം? ANS:-ഓണവില്ല്
20
ഓണത്തല്ല് നിയന്ത്രിക്കുന്ന ആൾ അറിയപ്പെടുന്നത്? ANS:- ചേതൻമാർ
21
ഓണം ബമ്പർ ഒന്നാം സമ്മാനത്തുക എത്രയാണ്? ANS:- 25 കോടി
22
പുലിക്കളി നടക്കുന്നത് ഏത് ദിവസമാണ്? ANS:- നാലാം ഓണത്തിന് [തൃശൂർ]
23
അമ്മായിയോണം എന്നറിയപ്പെടുന്നത്? ANS:- രണ്ടാം ഓണം
24
കുമ്മാട്ടികളുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം? ANS:- കിഴക്കുംപാട്ടുകര
25
ആറന്മുള വള്ളംകളി ഏത് നാളിലാണ് നടക്കുന്നത്? ANS:- ഉത്രട്ടാതി [പത്തനംതിട്ട ജില്ലയിൽ]
26
അത്തം നാളിൽ ഏത് നിറത്തിലുള്ള പൂവാണ് പൂക്കളത്തിൽ ഇടാത്തത്? ANS:- ചുവപ്പ്
27
ബുദ്ധമത വിശ്വാസമനുസരിച്ച് ഏത് പദം ലോപിച്ചാണ് 'ഓണം' എന്ന പദം ഉണ്ടായത്? ANS:- ശ്രാവണം
28
മഹാബലിയുടെ പിതാവിന്റെ പേര്? ANS:- കശ്യപൻ
29
മഹാബലിയുടെ പത്നിയുടെ പേര്? ANS:- വിന്ധ്യാവലി
30
ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ? ANS:- അഞ്ചാമത്തെ
31
അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്? ANS:- മൂലം നാൾ
32
വാമനാവതാരം മഹാവിഷ്ണു എടുത്തത് ഏത് യുഗത്തിലാണ്? ANS:- ത്രേതായുഗത്തിൽ
33
മാവേലിയെ ഊട്ടിയ നാട്, ഓണത്തിന്റെ നാട് എന്നൊക്കെ വിശേഷിപ്പിക്കുന്ന നാട് ഏത്? ANS:- ഓണാട്ടുകര, ആലപ്പുഴ
34
കന്നുകാലികൾക്കായി നടത്തുന്ന ഓണം എന്നാണ്? ANS:- ചിങ്ങമാസത്തിലെ തിരുവോണത്തിന് ശേഷം 28-ആമത്തെ ദിവസം
35
നാലാം ഓണനാളിൽ ആരുടെ ജന്മദിനമാണ് കേരളത്തിൽ കൊണ്ടാടുന്നത്? ANS:- ശ്രീനാരായണഗുരു
36
ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്? ANS:- കുഗ്രാമം
37
മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം ഏത് സംസ്ഥാനത്താണ്? ANS:- തമിഴ്‌നാട്
38
ദൈവത്തോട് ഉപമിച്ച് ഓണക്കാലത്ത് മണ്ണുകൊണ്ട് ഒരുക്കുന്ന രൂപം ഏത്? ANS:- തൃക്കാക്കരയപ്പൻ
39
ഏതു മലയാള മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്? ANS:- ചിങ്ങം
40
ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നൃത്തം രൂപം ഏത്? ANS:- തിരുവാതിരക്കളി
41
അത്തച്ചമയ ഘോഷയാത്ര നടക്കുന്ന പ്രസിദ്ധമായ സ്ഥലം? ANS:- തൃപ്പൂണിത്തുറ [എറണാകുളം]
42
മഹാബലിയുടെ മുത്തച്ഛൻ ആരായിരുന്നു? ANS:- പ്രഹ്ലാദൻ
43
ഓണത്തിന് പൂക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്? ANS:- തുമ്പപ്പൂവ്
44
വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്? ANS:- തൃക്കാക്കര
45
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം? ANS:- ഋഗ്വേദം
46
ചിങ്ങം 1 ഏത് ദിനമായാണ് ആചരിക്കുന്നത്? ANS:- കർഷകദിനം
47
ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഏത്? ANS:- ഓണം കൊള്ളുക
48
തൃക്കാക്കരയപ്പനോടോപ്പം പൂക്കളത്തിൽ ശിവസങ്കൽപ്പത്തിൽ വെക്കുന്ന മണ്ണുരുള എന്താണ്? ANS:- മാതേവർ
49
ആരൊക്കെ ചേർന്നാണ് പ്രസിദ്ധമായ അത്തം ഘോഷയാത്ര നടത്തിയിരുന്നത്? ANS:- കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും
50
പൂക്കൾ ശേഖരിക്കുവാൻ കുട്ടികൾ ഉപയോഗിച്ചിരുന്നു പൂ കുട്ടയുടെ മറ്റൊരു പേര്? ANS:- പൂവട്ടക, പൂവട്ടി