1. 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ പ്രകാരം തൊട്ടടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.
2. 9 -ാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരെ 10-ാം ക്ലാസ്സിലേക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.
3. 9-ാം ക്ലാസ്സിൽ പ്രൊമോഷന് അർഹത ലഭിക്കാത്ത കുട്ടികൾക്ക് നിലവിലെ “സേ' പരീക്ഷ എഴുതുന്നതിനുള്ള അവസരം നൽകേണ്ടതാണ്. മെയ് 10-നകം സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി സേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് പ്രൊമോഷൻ നൽകേണ്ടതുമാണ്.
4. സ്കൂൾ വാർഷിക പരീക്ഷയുടെ സമയത്ത് വിദേശത്തോ, രാജ്യത്തിനകത്ത് മറ്റ് സംസ്ഥാനങ്ങളിലോ ആയിരുന്നത് കൊണ്ടോ, അസുഖം, മറ്റു കാരണങ്ങൾകൊണ്ടോ പരീക്ഷ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് സ്കൂൾ തലത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതും അർഹരായവർക്ക് (1 മുതൽ 8 വരെ RTE പ്രകാരവും 9-ാം ക്ലാസിൽ നിലവിലെ വ്യവസ്ഥ പ്രകാരവും) തൊട്ടടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷൻ നൽകേണ്ടതുമാണ്.
5. 2021-22 വർഷത്തെ പ്രൊമോഷൻ നടപടികൾ 2022 മെയ് 4-നകം പൂർത്തീകരിക്കേണ്ട താണ്.
6. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും (സർക്കാർ/എയ്ഡഡ് അംഗീകൃത അൺ-എയ്ഡഡ്) 2022-23 അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.
7. രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനാപേക്ഷ നൽകാവുന്നതാണ്.
8. അഡ്മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്ത കുട്ടികൾക്കും താൽക്കാലികമായി അഡ്മിഷൻ നൽകാവുന്നതാണ്. അന്യ സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കും ഇത്തരത്തിൽ അഡ്മിഷൻ നൽകാവുന്നതാണ്.
9. സമ്പൂർണ്ണയിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നിലവിൽ ആധാർ നമ്പർ ലഭിച്ച/എൻറോൾ ചെയ്ത കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി നമ്പർ രേഖപ്പെടുത്താവുന്നതാണ്. യു.ഐ.ഡി നമ്പർ “വാലിഡ്” ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
10. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്. വിദ്യാഭ്യാസ ഓഫീസർമാരും പ്രഥമാധ്യാപകരും ഈ കാര്യത്തിൽ അനുകൂലമായ സമീപനം സ്വീകരിക്കുകയും വേണ്ടവിധത്തിൽ ഇടപെട്ട് പ്രവേശന നടപടികൾ സുഗമമാക്കുകയും വേണം. 11. വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് സമ്പൂർണ്ണ വഴിയുള്ള നിലവിലെ സംവിധാനം തുടരുന്നതാണ്.
12. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രൊഫോർമയ്‌ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ഈ പ്രൊഫോർമയുടെ അടിസ്ഥാനത്തിൽ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്.
DOWNLOAD PROMOTION PERFORMA NOW!