Art forms | കലാരൂപങ്ങൾ [Short Note]

Mashhari
0
കഥകളി [KADHAKALI]
കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി. കലകളുടെ രാജാവ് എന്നും അറിയപ്പെടുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണ് പ്രധാന വേഷങ്ങൾ. അഭിനയത്തിനും സംഗീതത്തിനും മുദ്രയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ഒരു കലാരൂപമാണ് കഥകളി.
Kathakali is the unique art form of Kerala. It is also known as the 'King of Arts'. Pacha, kathi, kari, thaadi and minukku play the main roles. Kathakali is an art form in which acting, music and mudra have equal importance.
തിരുവാതിര [THIRUVATHIRA]
ധനുമാസത്തിലെ തിരുവാതിര നാളിൽ നിലവിളക്ക് കൊളുത്തിവച്ച് അതിനുചുറ്റും ചുവടുവയ്ക്കുന്നു. കേരളീയ വേഷം ധരിച്ച സ്ത്രീകൾ , തലയിൽ ദശപുഷ്പം ചൂടി, കൈകൊട്ടി, പാട്ടുപാടിയാണ് തിരുവാതിര കളിക്കുന്നത് .
On Thiruvathira in the month of Dhanu, women light a ‘Nilavilakku’ and dance around it. Thiruvathira dance is always performed by singing and clapping. Women wear Kerala costumes and ‘dashapushpam’ in their hair.
കോൽക്കളി [KOLKALI]
വട്ടത്തിൽ നിന്ന് ഒരുമിച്ച് പാടിയും താളത്തിൽ ചുവടു വെച്ചും കൈകളിലെ കോലുകൾ തമ്മിൽ അടിച്ചും കളിക്കുന്ന കലാരൂപമാണ് കോൽക്കളി . പ്രധാനമായും പുരുഷന്മാരാണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ള തെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട് . ഇതിനെ “കോലാട്ടം“ എന്നു പറയുന്നു .
Kolkali is an art form singing together by standing around a circle, playing rhythmically and beating between sticks in the hands. Kolkali is mainly played by men . Sometimes women and girls play kolkali which is known as “Kolattam”.
മാർഗംകളി [MARGAMKALI]
ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള വിനോദകലയാണ് മാർഗംകളി . വിശുദ്ധ തോമാശ്ലീഹയുടെ ചരിത്രമാണ് മാർഗംകളി പാട്ടിലുള്ളത് . നിലവിളക്ക് കൊളുത്തിവച്ച് അതിനുചുറ്റും പന്ത്രണ്ട് സ്ത്രീകളോ പുരുഷന്മാരോ പരമ്പരാഗതമായ ക്രൈസ്തവ വേഷത്തിൽ പാട്ടുപാടി ചുവടുവച്ച് നടത്തുന്ന കളിയാണിത് . പുരുഷന്മാരുടെ കളിയിൽ ആയോധന മുറകളും ഉണ്ടാകും .
Maragam Kali is a ritual art famous among Christians . It depicts the history of St. Thomas the apostle. A Chandelier is lighted and twelve men or women form a circle around it for singing and dancing . They wear a traditional dress called Kasthava. Men’s margam kali includes playing martial arts’ forms.
കൂടിയാട്ടം [KOODIYATTAM]
കേരളത്തിന്റെ പരമ്പരാഗത നാടകാഭിനയരൂപമാണ് കൂടിയാട്ടം . ചാക്യാർ പുരുഷവേഷവും നങ്ങ്യാർ സ്ത്രീവേഷവും കെട്ടുന്നു . നാട്യം , നൃത്തം , സംഗീതം എന്നിവയുടെ സമ്മേളനമാണ് ഈ കലാരൂപം . അരങ്ങത്ത് നിലവിളക്കും തിരശ്ശീലയുമുണ്ടാവും , ഒന്നിലധികം നടൻമാർ രംഗത്ത് വരുന്നതുകൊണ്ടായിരിക്കും ഇതിനു കൂടിയാട്ടം എന്ന പേര് ലഭിച്ചത്.
Koodiyattam is Kerala’s traditional dramatic play. Chakyar plays the male role and Nangyaar the female role. It is a combination of natyam , dance and music. There will be chandeliers and curtains on the stage. Koodiyattam got its name from the fact that more than one actor appeared on the stage.
പടയണി [PADAYANI]
മധ്യതിരുവിതാംകൂറിൽ നിലവിലുള്ള പ്രാചീന കലാരൂപമാണ് പടയണി . ഇതിലെ ആദ്യ ചടങ്ങ് കച്ചകെട്ടാണ് . മെയ്യ് വഴക്കം സിദ്ധിച്ചവരും പാരമ്പര്യവഴിക്ക് അഭ്യാസം സിദ്ധിച്ചവരുമാണ് പടയണിയിൽ ഏർപ്പെടാറുള്ളത് . ചില പടയണികൾക്ക് പ്രത്യേക വ്രതാനുഷ്ഠാനങ്ങളുണ്ട് . ' തപ്പ് ' ആണ് പ്രധാന വാദ്യോപകരണം . പടയണികളിൽ ആളുകളെ രസിപ്പിക്കുന്ന നിരവധി രംഗങ്ങളുണ്ട് . പടയണിക്ക് വിളവെടുപ്പുമായി ബന്ധമുണ്ടെന്നു പറയാം .
Padayani is an ancient art of Central Travancore. The first ceremony is the Kachcha Kettu. Those who are flexible and trained in the traditional way perform the ‘Padayani.’ Some padayanis have special rites and rituals. The ‘Thappu’ is the main instrument of Padayani. There are a number of scenes in Padayani to entertain people . It can be said that the Padayani is associated with the harvest.
ദഫ് മുട്ട് [DUFF MUTTU]
ഇസ്ലാംമതവിശ്വാസികൾക്കിടയിൽ നിലവിലുള്ള കലാരൂപമാണ് ദഫ് - മുട്ട് . പത്തോളം പുരുഷന്മാർ വട്ടത്തിൽ നിന്ന് പരമ്പരാഗത മുസ്ലിം വേഷത്തിൽ ദഫിന്റെ താളത്തിനൊത്ത് ചുവടുവയ്ക്കും . അറബി ബൈത്തുകളോ അറബി - മലയാള സാഹിത്യത്തിലെ ഗാനങ്ങളോ പാടിയാണ് ദഫ് മുട്ട് അവതരിപ്പിക്കുന്നത് .
Duffmutt is an art form performed among Muslims. Men in traditional muslim dress will dance in a circle to the rhythm of ‘Duff’. It is performed by singing Arabic verses or songs from Arabic Malayalam literature.
തെയ്യം [THEYYAM]
കേരളത്തിന്റെ തനതു കലാരൂപമാണ് തെയ്യം . വടക്കൻ കേരളത്തിലെ കാവുകളിൽ ദേവപ്രീതിക്കായാണ് തെയ്യം അനുഷ്ഠിക്കുന്നത് . തെയ്യം കെട്ടിയാടുന്നതിനെ തെയ്യക്കോലം എന്നാണ് പറയുന്നത് . തെയ്യത്തിന് ഉപയോഗിക്കുന്ന പാട്ടിനെ തോറ്റംപാട്ട് എന്നു പറയുന്നു . പ്രത്യേക രീതിയിലുള്ള ഉടുത്തുകെട്ട് , പലതരം മാലകൾ , കാലിൽ ചിലമ്പ് ശരീരത്തിലും മുഖത്തും അരിമാവും മഷിയും ചാന്തും ഉപയോഗിച്ചുള്ള കോലെഴുത്ത് എന്നിവ തെയ്യക്കോലങ്ങളെ ആകർഷകമാക്കുന്നു .
Theyyam is a unique art form of Kerala and is performed in the Kavus of North Kerala for pleasing the God. Theyyam is also known as Theyyakkolam. The song used in Theyyam is called “Thottampaattu”. Theyyakolams are adorned with unique costumes, various necklaces. The Kolezhuthu is applied to the face and the body.
കുമ്മാട്ടി [KUMMATY]
ശരീരം മുഴുവൻ പർപ്പടകപ്പുല്ല് ( കുമ്മാട്ടിപ്പുല്ല് ) കെട്ടിവച്ച് , മുഖാവരണം അണിഞ്ഞ് കുട്ടികളും യുവാക്കളും താളത്തി നൊത്ത് നൃത്തം ചവിട്ടുന്ന കളിയാണ് കുമ്മാട്ടിക്കളി . കാതിൽ വഴുതനങ്ങ തൂക്കി കുമ്മാട്ടിക്കോലും പിടിച്ച് ഹാസ്യ കഥാപാത്രമായി ഒരു കിഴവിയും കളിക്കാരെ അനുഗമിക്കുന്നു . കുമ്മാട്ടിപ്പാട്ടുംപാടി ഓണത്തപ്പനെ സ്വീകരിക്കാനുള്ള ആഘോഷമായാണ് ഈ കളി നടത്തുന്നത് .
It is a game in which children and youngsters dance to the rhythm wearing huge masks and body covered with grass. An old woman accompanies the players as a comedian holding an eggplant and a kummatikol. The game is celebrated as a celebration to welcome Onathappan by singing Kummatippattu.
ഒപ്പന [OPPANA]
മുസ്ലീം പരമ്പരാഗത കലാരൂപമാണ് ഒപ്പന , കല്യാണത്തിന് വധുവിനെ അലങ്കരിച്ച് പന്തലിലേക്കിരുത്തി ചുറ്റും നിന്നു കൊണ്ടും ഇരുന്നുകൊണ്ടും ഒരു സംഘം സ്ത്രീകൾ പാടിക്കളി ക്കുന്നതാണ് ഒപ്പന , അഫ്ന എന്ന അറബിപ്പദമാണ് പിന്നീട് ഒപ്പനയായി മാറിയത് . പുരുഷൻമാരുടെ ഒപ്പനയെ വട്ടപ്പാട്ട് എന്നു പറയുന്നു .
Oppana is a traditional Muslim art form, in which a group of women decorate the bride for the wedding and sit around the pandal and sing.The Arabic word Afna later became Oppana. The men’s oppana is also called Vattapattu.
മോഹിനിയാട്ടം [MOHINIYATTAM]
കേരളത്തിൽ പുരാതനകാലം മുതൽ നിലനിന്നു പോരുന്ന തനത് ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം . നവരസങ്ങളിലെ ശൃംഗാരമാണ് മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്ക പ്പെടുന്നത് . സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണങ്ങളും തില്ലാനകളുമാണ് ഇന്നും മോഹിനിയാട്ട വേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെടുന്നത്.
Mohiniyattam is a unique lasya dance form that has existed in Kerala since ancient times. It portrays the ‘sringara rasa’. The Padas, Varanas and lyrics written by Swathi Thirunal are still performed at Mohiniyattam today.
ചാക്യാർ കൂത്ത് [CHAKYAR KOOTH]
മിഴാവ് കൊട്ടിയാണ് കൂത്ത് ആരംഭിക്കുന്നത് . ചാക്യാർ രംഗത്തു വന്ന് രംഗവന്ദനം കഴിഞ്ഞാൽ ചാരി എന്നു പേരുള്ള നൃത്തം തുടങ്ങും . പിന്നീട് ഗദ്യപദ്യങ്ങൾ ചൊല്ലി അർഥം പറയും . സദസ്സിലുള്ള ഏതൊരു ആളെയും പരിഹാസ കഥാപാത്രമാക്കി അവതരിപ്പിക്കാനുള്ള സ്വാതന്ത്യം ചാക്യാർക്കുണ്ട് . അരിച്ചാന്ത് , കുങ്കുമം , കരി എന്നിവ മുഖത്തണിയും . വസ്ത്രം ഞൊറിഞ്ഞുടുത്ത് ഒരു കാതിൽ കുണ്ഡലവും മറ്റേ കാതിൽ വെറ്റില , തെച്ചിപ്പൂവ് എന്നിവയും ധരിക്കും . കൈയിൽ കടകവും ഉണ്ടാകും . തലയിൽ ചുവപ്പു തുണി , കുടുമ , പീലിപ്പട്ടം , വാസുകീയം എന്നീ അലങ്കാരങ്ങൾ വേണം.
The ‘mizhavu’ will be beaten before the koothu starts. There is dancing and entertainment. After Chakyar enters the arena, a dance called Chari begins. Later the meaning will be explained by reciting prose verses. Chakyar has the freedom to portray anyone in the audience as a parody character. The ‘Arichanth’, kumkum and charcoal are used as face masks. He wears a ‘kundala’ in one ear and a betel leaf in the other ear. There will be a ‘Kadaka’ in hand. The head should be adorned with red cloth, kuduma, peelippattam and vasukiyam.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !