പുതു വർഷത്തിൻ ആഘോഷം
കൊട്ടാരത്തിൽ കല്യാണത്തിൻ
കോപ്പുകൾ കൂട്ടേണം
നമ്മൾക്കാർപ്പു വിളിക്കേണം!
ഫെബ്രുവരിക്കാ സീബ്രക്കുട്ടന്
ബേക്കറിയൊന്നു തുറക്കേണം
മാർച്ചിൽ മിന്നുത്തത്തയ്ക്കയ്യാ
മാന്തളിർ കൊത്തി മുറിക്കേണം
ഏപ്രിൽ മെയ്യിൽ വേനലിനൊപ്പം
കശപിശകൂടി നടക്കേണം
പഴുത്ത മാങ്ങകൾ ചപ്പിച്ചപ്പി
ആർത്തു വിളിച്ചു നടക്കേണം
ജൂൺ മാസത്തിൽ മഴയുടെ വരവിനു
കാത്തു കരുതിയിരിക്കേണം
ജൂലൈ എത്ത്യാൽ മയിലമ്മയുടെ
ജുവലറി ഒന്നു തുറക്കേണം
ഓഗസ്റ്റെത്തും നേരത്തയ്യാ
ഓണപ്പൂക്കൾ പറിക്കേണം
സെപ്റ്റംബറിലോ മലയുടെ ചെരിവിലെ
മാളിക കാണാൻ പോകേണം
ഒക്ടോബറിനോടൊപ്പം ചേർന്നാ
കന്നിക്കൊയ്ത്തിനു പോകേണം
നവംബറെത്തും നേരത്തയ്യാ
കൃഷിയിടമൊക്കെ ഒരുക്കേണം
ഡിസംബറെത്തും നേരത്തയ്യട
കുളിരു പുതച്ചു നടക്കേണം
ക്രിസ്മസ് സ്റ്റാറിൻ സന്തോഷത്തിൻ
പാട്ടുകൾ പാടേണം
നമ്മൾക്കാർപ്പു വിളിക്കേണം!