തളിര് സ്കോളർഷിപ്പ് 2021

Mash
0

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്‌ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.
# ജൂനിയർ ( 5,6,7), സീനിയർ (8, 9 10) വിഭാഗങ്ങളിലായി ജില്ലാ / സംസ്ഥാനതല പരീക്ഷകൾ നടത്തുന്നു.
# സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് റാങ്കുകാർക്ക് 10000, 5000, 3000 എന്നിങ്ങനെ സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും.
# ഓരോ ജില്ലയിലും 160 സ്‌കോളർഷിപ്പുകൾ.
# ജില്ലാതലപരീക്ഷയിൽ ഇരുവിഭാഗങ്ങളും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന 30 കുട്ടികൾക്ക് 1000 രൂപ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. അതിനുശേഷം വരുന്ന 50 കുട്ടികൾക്ക് ഇരുവിഭാഗങ്ങളും 500 രൂപ സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും. ജനുവരി 8, 12 തീയതികളിലായാണ് ജില്ലാതല പരീക്ഷ.
# നൂറിൽ കൂടുതൽ രജിസ്‌ട്രേഷൻ നടത്തുന്ന സ്‌കൂളുകളിലെ ലൈബ്രറിയ്‌ക്കായി ഇൻസ്റ്റിറ്റിയൂട്ട് പുസ്‌തകങ്ങൾ സൗജന്യമായി നൽകുന്നു.
# വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷൻ സ്‌പോൺസർ ചെയ്യാം.
രജിസ്ട്രേഷൻ വ്യവസ്ഥകൾ
- 2021 സെപ്തംബർ 6 മുതൽ 30 വരെ ഓൺലൈനായി https://scholarship.ksicl.kerala.gov.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം . ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടുവന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. തളിര് കോളർഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി നൽകുന്നതാണ്.
- രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 1000 രൂപവരെയുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ 50% വിലക്കിഴിവിൽ വാങ്ങാൻ അർഹതയുണ്ടായിരിക്കുന്നതാണ്.
- ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടത്തുക.
- നൂറിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്കൂളുകളുടെ ലൈബ്രറിയിലേക്ക് ഓരോ നൂറു രജിസ്ട്രേഷനും 1000രൂപ മുഖവിലയുള്ള ബാലസാഹിത്യ പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.
- ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടായിരിക്കും പരീക്ഷ. ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാവും നടത്തുക.
- 2022 ജനുവരി 8, 12 തീയതികളിലാവും ജില്ലാതല പരീക്ഷ. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ്ലെറ്റ് എന്നിവയിലൊന്നിലൂടെ കുട്ടികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാവുന്നതാണ്.
- ജില്ലാതല പരീക്ഷയിൽ ഓരോ വിഭാഗത്തിലും (ജൂനിയർ / സീനിയർ) ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന 30 കുട്ടികൾക്ക് 1000 രൂപയും അതിനുശേഷം വരുന്ന 50 കുട്ടികൾക്ക് 500രൂപയും കോളർഷിപ്പായി നൽകുന്നതാണ്. ജില്ലാതലത്തിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥിക്കായിരിക്കും സംസ്ഥാനതല പരീക്ഷയിൽ പങ്കെടുക്കാൻ അർഹത.
- സംസ്ഥാനതല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ജൂനിയർ വിഭാഗത്തിലെയും സീനിയർ വിഭാഗത്തിലെയും കുട്ടികൾക്ക് യഥാക്രമം 10,000, 15,000, 13,000 എന്നിങ്ങനെ ആയിരിക്കും സ്കോളർഷിപ്പ് തുക. എല്ലാവർക്കും മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
- പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം എന്നിവയെ ആസ്പദമാക്കിയാണ് തളിര് കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്.
- രജിസ്ട്രേഷൻ ഫീസ് 200 രൂപ.
- രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യം.
- അവസാനതീയതി 2021 സെപ്തംബർ 30.

തളിര് സ്കോളര്‍ഷിപ്പ് 2021-22 രജിസ്ട്രേഷന്‍ഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
  1. - ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം.
  2. - സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാൻ കഴിയുക. ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക.
  3. - തളിര് മാസിക അയക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്.
  4. - ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കിൽനിന്ന് റസീപ്റ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.
  5. - പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. സർവീസ് ചാർജ് ഇതിൽ ഉണ്ടാവില്ല.
  6. - വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും.
  7. - നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ സർവീസ് ചാർജുകൂടി അടയ്ക്കേണ്ടിവരും.
  8. - സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ സ്കോളർഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആവും. അതുകൂടി ചേർത്തുപോകുന്നതാണ് നല്ലത്. എന്നാൽ ആധാർ നമ്പർ, ബാങ്ക് ഡീറ്റെയിൽസ് എന്നിവ ചേർക്കാതെയും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.
  9. - രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.
കൂടുതല്‍ വിവരത്തിന് 8547971483 0471-2333790
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !