
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളി ലൊന്നാണ് ഉപ്പുസത്യഗ്രഹം . എല്ലാ ജനങ്ങൾക്കും ആവശ്യമായ ഉപ്പിന് ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തി . നികുതി കൊടുക്കാതെ ഉപ്പ് കുറക്കാൻ ജനങ്ങൾക്ക് കഴിയാതെയായി . നിയമം ലംഘിച്ചാൽ ജയിൽ ശിക്ഷയായിരുന്നു നൽകിയിരുന്നത് . ഉപ്പിന് ഏർപ്പെടുത്തിയ നികുതി പിൻവലിച്ചില്ലെങ്കിൽ നിയമലംഘനം നടത്താൻ ഗാന്ധിജി തീരുമാനിച്ചു . 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽനിന്ന് ദണ്ഡി കടപ്പുറ ത്തേക്ക് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു യാത്ര ആരംഭിച്ചു നിയമം ലംഘിച്ച് ഗാന്ധിജിയും കൂട്ടരും ഉപ്പ് കുറുക്കി . ബ്രിട്ടിഷ് ഭരണത്തിനുകീഴിലെ ജനദ്രോഹ നടപടികൾക്കെതിരായുള്ള ശക്തമായ പ്രതിഷേധമായിരുന്നു ഉപ്പുസത്യഗ്രഹം.
ബ്രിട്ടീഷിന്ത്യയിലെ കടലോരഗ്രാമങ്ങളിലെ അനേകം സാധാരണക്കാര്‍ കടല്‍വെള്ളം വറ്റിച്ച്
ഉപ്പുണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ബ്രിട്ടീഷ് സാള്‍ട്ട് ആക്ടിന്റെ പിന്‍ബലത്തില്‍
ഉപ്പുവ്യവസായത്തിന്റെ കുത്തക ബ്രിട്ടന്‍ കയ്യടക്കി. കടല്‍ത്തീരത്തുനിന്ന് ഇന്ത്യാക്കാര്‍
ഉപ്പെടുക്കുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ നികുതിയേര്‍പ്പെടുത്തി. നിയമം ലംഘിച്ച്
ഉപ്പെടുക്കുന്നത് ആറുമാസം വരെ തടവുലഭിക്കാവുന്ന കുറ്റമായി പരിഗണിക്കപ്പെട്ടു.
ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരെ
സാധാരണക്കാരെ അണിനിരത്താന്‍ ഉപ്പിനെ സമരായുധമാക്കാന്‍ ഗാന്ധിജി തീരുമാനിച്ചു.
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ആയിരങ്ങള്‍ പ്രതിഷേധത്തിനായി ഒരുമിച്ചു. 1930
മാര്‍ച്ച് 12 ന് ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍നിന്ന് 390 കില ോമീറ്റര്‍
അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജിയും 78 അനുയായികളും ജാഥയായി
നീങ്ങി. കടന്നുപോകുന്ന ഇടങ്ങളില്‍നിന്നെല്ലാം ധാരാളം പേര്‍ യാത്രയില്‍ പങ്കുചേര്‍ന്നു.
ചിലയിടങ്ങളില്‍ ജാഥ കിലോമീറ്ററുകളോളം നീണ്ടു. സരോജിനി നായിഡുവിനെപ്പോലുള്ള
നേതാക്കള്‍ ഗാന്ധിജിയെ അനുഗമിച്ചു. ഏപ്രില്‍ 5 നാണ് യാത്ര
ദണ്ഡികടപ്പുറത്തെത്തിയത്. പിറ്റേന്ന് രാവിലെ ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചുകൊണ്ട്
കടലിലില്‍നിന്ന് ഉപ്പുവാരിയെടുത്തു. കടപ്പുറത്തെ ചെളിനിറഞ്ഞ മണ്ണ് കയ്യിലെടുത്ത് '
ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാന്‍ കുലുക്കും' എന്ന് ഗാന്ധിജി
പ്രഖ്യാപിച്ചു. ഉപ്പുസത്യഗ്രഹം ക്രമേണ ഇന്ത്യമുഴുവന്‍ വ്യാപിച്ചു. അധികം വൈകാതെ
ഗാന്ധിജി അറസ്റ്റിലായെങ്കിലും സമരം ഒരു വര്‍ഷത്തോളം നീണ്ടു. ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തിലേക്ക് സാധാരണക്കാരെ അടുപ്പിക്കാനും സമരത്തിന് വീര്യം
പകരാനും ഉപ്പുസത്യഗ്രഹത്തിന് കഴിഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം
ലോകശ്രദ്ധയാകര്‍ഷിക്കാനും ഈ സമരം വഴിതെളിച്ചു.
01
ഉപ്പുസത്യഗ്രഹം നടന്നത് ഏതുവര്‍ഷമായിരുന്നു? [In which year did the Salt Satyagraha take place?]1930
02
ആരാണ് ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്? [Who led the Salt Satyagraha?] - ഗാന്ധിജി [Gandhiji]
03
എവിടെനിന്നായിരുന്നു പ്രതിഷേധജാഥ പുറപ്പെട്ടത്? [Where did the protest march start from?] ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍നിന്ന് [From Gandhiji's Sabarmati Ashram]
04
പ്രതിഷേധക്കാര്‍ ജാഥയായി നീങ്ങിയത് എവിടേക്കായിരുന്നു? [Where were the protesters marching?] ദണ്ഡി കടപ്പുറത്തേക്ക് [To the shores of Dandi]
05
കടലില്‍നിന്ന് ഉപ്പുവാരിയെടുത്ത് ഗാന്ധിജി ജനങ്ങളോട് പറഞ്ഞതെന്തായിരുന്നു? [ What did Gandhiji say to the people after taking salt from the sea?] ഉപ്പ് പിടിച്ച ഈ കൈകൾ തകർക്കപ്പെട്ടാലും ഉപ്പ് വിട്ടു കൊടുക്കില്ല.[Even if these hands holding salt are crushed, they will not give up the salt.]
06
ബ്രിട്ടീഷുകാർ ചുമത്തിയ ഉപ്പുനിയമം എന്തായിരുന്നു ? [What was the Salt law imposed by the British?] ഇന്ത്യക്കാർ സ്വന്തം കടൽത്തീരത്ത് തയ്യാറാക്കിയ ഉപ്പിന് ബ്രിട്ടീഷുകാർ നികുതി ചുമത്തി . നികുതി അടയ്ക്കാത്തവരെ ജയിലിൽ അടയ്ക്കാം . ഇതാണ് നിയമം. [The British levied taxes on salt which Indians prepared on their own seashores. Those who did not pay taxes could even be imprisoned. This was the law.]
07
ഗാന്ധിജി എങ്ങനെയാണ് ഉപ്പ് നിയമം ലംഘിച്ചത് ? [How did Gandhiji break the Salt law ?] ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തേയ്ക്ക് കാൽനടയായി എത്തുകയും അവിടെ വച്ച് ഉപ്പ് കുറുക്കുകയും ചെയ്തു . ഇങ്ങനെയാണ് ഉപ്പുനിയമം ലംഘിച്ചത് .[ Gandhiji and his followers marched to Dandi coast and made salt on their own . This way Gandhi broke the Salt law imposed by British.]