
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്തിമസമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സമരമായിരുന്നു ക്വിറ്റ് ഇന്ത്യാസമരം . ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം . ക്വിറ്റ്ഇന്ത്യ ( ഇന്ത്യ വിടുക ) എന്ന മുദ്രാവാക്യം സമരത്തിന് വലിയ ആവേശം നല്കി ." പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ” എന്ന ഗാന്ധിജിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു . 1942 ൽ ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ജവഹർലാൽ നെഹ്റു അവതരിപ്പിച്ചത് . ക്വിറ്റ് ഇന്ത്യാസമരത്തിന്റെ ഓർമ്മയ്ക്കായി വർഷം തോറും ആഗസ്റ്റ് 9 നാം ക്വിറ്റ് ഇന്ത്യാദിനമായി ആചരിക്കുന്നു .
കൂടുതൽ അറിയാം :- ക്രിപ്സ് മിഷന്റെ പരാജയത്തെത്തുടര്ന്ന് , ബ്രിട്ടീഷുകാര് ഭരണം അവസാനിപ്പിച്ച് ഇന്ത്യക്ക്
ഉടന് അധികാരം കൈമാറുക എന്ന ലക്ഷ്യത്തിനായി സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനമാണ്
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ഭാരത് ഛോടോ ആന്ദോളന് അഥവാ ഓഗസ്റ്റ് പ്രസ്ഥാനം എന്നും
ഇതറിയപ്പെടുന്നു. 1942 ഓഗസ്റ്റ് 8 ന് ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്തു
വച്ചുനടന്ന ( ഇപ്പോള് ഓഗസ്റ്റ് ക്രാന്തി മൈതാന് എന്നറിയപ്പെടുന്നു) അഖിലേന്ത്യാ
കോണ്ഗ്രസ് കമ്മറ്റിയുടെ സമ്മേളനത്തില് ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കപ്പെട്ടു.
പൂര്ണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം ബ്രിട്ടീഷുകാര് അംഗീകരിച്ചില്ലെങ്കില്
നിസ്സഹകരണസമരത്തിലേക്ക് നീങ്ങുമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. നേതാവായി ഗാന്ധിജിയെ തെരഞ്ഞെടുത്തു. ജവഹര്ലാല് നെഹ്റു,
മൗലാനാ ആസാദ്, സര്ദാര് വല്ലഭായ് പട്ടേല് , ഡോ. രാജേന്ദ്രപ്രസാദ് എന്നിവര്
ഗാന്ധിജിക്ക് പിന്തുണ നല്കി നേതൃത്വത്തിലേക്കെത്തി. 'പ്രവര്ത്തിക്കുക അല്ലെങ്കില്
മരിക്കുക' എന്ന ആവേശം നിറഞ്ഞ മുദ്രാവാക്യം ഗാന്ധിജി അവതരിപ്പിച്ചു. കോണ്ഗ്രസ്
സോഷ്യലിസ്റ്റ് പാര്ട്ടി നേതാവായിരുന്ന യൂസഫ് മെഹറലിയാണ് ക്വിറ്റ് ഇന്ത്യാ
മുദ്രാവാക്യം ആദ്യം ഉയര്ത്തിയത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലൂടെ
സ്വാതന്ത്ര്യസമരത്തിന്റെ തീവ്രത വര്ധിച്ചു. ബ്രിട്ടീഷുകാരുടെ അധികാരഗര്വിനെ
മറികടക്കാന് ഇന്ത്യന് ജനതയ്ക്കുകഴിയുമെന്ന ആത്മവിശ്വാസം സമരക്കാരിലുണര്ന്നു.
ഇന്ത്യയിലെങ്ങും സമരം വ്യാപിച്ചു. അനേകം പുതിയ നേതാക്കള് ഉദയം ചെയ്തു.
സമരക്കാരുടെ ആവശ്യങ്ങള്ക്കു വഴങ്ങാന് ഭരണകൂടം നിര്ബന്ധിതരായി.
01
ക്വിറ്റ് ഇന്ത്യ സമരം നടന്ന തീയതി? [Quit India movement take place in which date?]1942 ഓഗസ്റ്റ് 8
02
ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നല്കിയവര് ആരെല്ലാം? [Who led the Quit India Movement?]ഗാന്ധിജി [Gandhiji]
03
ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ അര്ത്ഥമെന്ത് ? What is the meaning of the slogan Quit India?ഇന്ത്യ വിടുക [Leave India]
04
സമരത്തില് പങ്കെടുത്തവരോടുള്ള ഗാന്ധിജിയുടെ ആഹ്വാനമെന്തായിരുന്നു? [What was Gandhiji's appeal to those who participated in the strike?] പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ( Do or die )
05
എന്തായിരുന്നു റൗലറ്റ് ആക്ട് ? [what was the Roulette act ?] ആരെയും അറസ്റ്റ്ചെയ്ത് വിചാരണ കൂടാതെ എത്രകാലം വേണമെങ്കിലും തടവിൽ വയ്ക്കാൻ സാധിക്കുന്ന നിയമം ബ്രിട്ടീഷുകാർ കൊണ്ടുവന്നു . ഇതാണ് റൗലറ്റ് നിയമം . [The British introduced an Act which gave them power to arrest and imprison anyone they wanted without trial for any length of time.This act was called Roulette act.]
06
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മുദ്രാവാക്യം ഏതായിരുന്നു ? [What was the slogan used during Quit India Movement ?]പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ( Do or die )