തന്താനേ താനാനേ തന്തിന്നാനോ
പട്ടാളവും പോലീസും നാടു കാക്കുന്നേ
ആരോഗ്യം കാക്കാനായ് ഡോക്ടർമാരുണ്ടേ
മരുന്നുകളെല്ലാം നൽകീടാൻ നേഴ്സുമാരുണ്ടേ
വണ്ടികളോടിക്കുന്നതിനായ് ഡ്രൈവർമാരുണ്ടേ
ടിക്കറ്റുകൾ നൽകാനായ് കണ്ടക്ടർമാരുണ്ടേ
തുണികൾ തുന്നുന്നതിനായി തയ്യൽക്കാരുണ്ടേ
അക്ഷരങ്ങൾ പഠിപ്പിക്കും ടീച്ചർമാരുണ്ടേ
വൈദ്യുതിയെല്ലാം ശരിയാക്കും ലൈൻമാൻമാരുണ്ടേ
നാടെങ്ങും ശുചിയാക്കും ക്ലീനർമാരുണ്ടേ
തന്താനേ താനാനേ തന്തിന്നാനോ
തന്താനേ താനാനേ തന്തിന്നാനോ