
1. കുട്ടികളും പക്ഷികളും എന്ന കവിതയുടെ രചയിതാവ് ആരാണ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
2. മന്ദാരച്ചില്ലയിൽ വന്നിരുന്ന പക്ഷി ഏതാണ്?
മഞ്ഞക്കിളി
3. മഞ്ഞക്കിളിയെ കണ്ടാൽ എന്ത് കിട്ടുമെന്നാണ് കവി പറയുന്നത്?
മധുരം
4. കയ്യാലയിൽ വന്നിരുന്ന സുന്ദരിപ്പക്ഷി ഏതായിരുന്നു?
അരിപ്രാവുകൾ
5. അരിപ്രാവുകൾ വന്നത് എന്തിനായിരിക്കാമെന്നാണ് കുട്ടി പറയുന്നത്?
പുത്തരിയുണ്ണാൻ ആഗ്രഹത്തോടെ എത്തിയതാവാം എന്നാണ് കുട്ടി പറഞ്ഞത്.
6. പക്ഷികളെ സംബന്ധിച്ചിടത്തോളം ജീവവായു എന്താണെന്നാണ് കുട്ടിയുടെ അഭിപ്രായം?
പക്ഷികൾക്ക് സ്വാതന്ത്ര്യം ജീവവായുപോലെയാണെന്നും അതുകൊണ്ട് അവയെ കൂട്ടിലിട്ട് വളർത്തേരുതെന്നുമാണ് കുട്ടി അഭിപ്രായപ്പെട്ടത്.