മാമരക്കൂട്ടങ്ങളും മാമണിമേടുകളും
പാടവരമ്പത്ത് ലല്ലലം ചൊല്ലുന്ന
കുഞ്ഞിക്കിളികളുണ്ടേ
നെൽപ്പാടങ്ങൾ ഉഴുതു മറിക്കുന്ന
കാളക്കൂറ്റനുണ്ടേ
തെങ്ങിൻ തോട്ടമുണ്ടേ വാഴത്തോപ്പുമുണ്ടേ
പാടും പുഴകളും തോടും നിറഞ്ഞൊരു
എൻ്റെ കൊച്ചു ഗ്രാമം!
മാനം മുട്ടി നിൽക്കും കൂറ്റൻ കെട്ടിടങ്ങൾ
വീതിയേറും റോഡും സിഗ്നൽ ലൈറ്റുകളും
റോഡിൽ നിറയെ ചീറിപ്പായും
വാഹനങ്ങളുണ്ടേ
ആകാശത്തൂടെ പറന്നു പൊങ്ങും
വിമാനമുണ്ടേ
പാളത്തിലൂടെ കൂകിപ്പായും
തീവണ്ടികളുമുണ്ടേ
തിക്കും തിരക്കുമായാളുകളെല്ലാം
വീർപ്പു മുട്ടിടുന്നേ!