ഒരു അവധിക്കാലത്ത് - പറയാം, എഴുതാം 

Mash
0
ആരൊക്കെയാണ് അമ്മമ്മയുടെ നാട്ടിലേയ്‌ക്ക് പോകുന്നത്?
അഭിനന്ദും നന്ദനയും
അവിടെ എന്താണ് നടക്കുന്നത്?
ഉത്സവം
മക്കളേ വേഗം കുളിച്ചോളൂ എന്ന് അഭിനന്ദിനോടും നന്ദനയോടും പറഞ്ഞത് ആരാണ്?
അമ്മ
അമ്മ മുറിയിൽ എന്തുചെയ്യുകയായിരുന്നു?
വസ്‌ത്രങ്ങൾ അടുക്കുകയായിരുന്നു
ഏത് വാഹനത്തിലാണ് അമ്മയും അച്ഛനും അഭിനന്ദും നന്ദനയും യാത്രചെയ്യുന്നത്?
കാറിൽ
റോഡരിയ്ക്കിലെ സിഗ്നൽ പോസ്റ്റിൽ ഏത് നിറം തെളിഞ്ഞതോടെയാണ് അച്ഛൻ കാർ നിർത്തിയത്?
ചുവപ്പ്
റോഡരിയ്ക്കിലെ സിഗ്നൽ പോസ്റ്റിൽ ഏത് നിറം തെളിഞ്ഞതോടെയാണ് അച്ഛൻ കാർമുൻപോട്ട് എടുത്തത്?
പച്ച
പുഴയിൽ ആരെയാണ് കണ്ടത്?
മീൻപിടിക്കുന്നവരെ
തീവണ്ടി ഏതിൽകൂടിയാണ് യാത്ര ചെയ്യുന്നത്?
പാലത്തിൽ കൂടി
ഏത് നിറത്തിലാണ് പാടങ്ങൾ നിൽക്കുന്നത്?
പച്ചവിരിച്ചു
പാടത്തിന് നടുവിലൂടെ ഒഴുകുന്നത് എന്താണ്?
തോട്
വരമ്പിൽ ആരാണ് നിൽക്കുന്നത്?
വെള്ളക്കൊക്കുകൾ
തെങ്ങിൻതോപ്പും വാഴത്തോട്ടവും പിന്നിട്ട് കാർ എങ്ങോട്ടാണ് തിരിഞ്ഞത്?
ചെമ്മൺ പാതയിലേയ്‌ക്ക്
അമ്മമ്മയുടെ കണ്ണുകൾ ഓടിച്ചെന്ന് പൊത്തിയത് ആരാണ്?
നന്ദന
നന്ദനയും അഭിനന്ദും പട്ടണത്തിൽ കണ്ട കാഴ്‌ചകൾ എന്തെല്ലാം?
  • വീതിയുള്ള റോഡ് 
  • വാഹനങ്ങളുടെ തിരക്ക് 
  • റോഡിനിരുവശവും കൂറ്റൻ കെട്ടിടങ്ങൾ 
  • റോഡരികിൽ സിഗ്നൽ ലൈറ്റുകൾ 
  • ധാരാളം കാൽനടയാത്രക്കാരും വാഹനങ്ങളും 
നന്ദനയും അഭിനന്ദും നാട്ടിൻപുറത്ത് കണ്ട കാഴ്‌ചകൾ എന്തെല്ലാം?
  • ചെമ്മൺ പാത 
  • തിരക്കുകുറഞ്ഞ റോഡ് 
  • റോഡിനിരുവശവും ധാരാളം മരങ്ങൾ 
  • കൊച്ചുകൊച്ചു വീടുകൾ 
  • പച്ചവിരിച്ച പാടങ്ങൾ 
  • കളകളം ഒഴുകുന്ന തോട് 
  • കുന്നും മലകളും 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !