കണ്ടെത്താം എഴുതാം - കുടയില്ലാത്തവർ (Mal4U1)

Mash
0
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 19-ൽ വരുന്നതായ കണ്ടെത്താം എഴുതാം എന്ന പ്രവർത്തനം.
"വേനൽക്കിനാക്കൾ കരിഞ്ഞേ പോയ്"- എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ?
വേനൽക്കാലം കുട്ടികൾക്ക് അവധിക്കാലമാണ്. അണ്ണാറക്കണ്ണനോട് കിന്നാരം പറഞ്ഞും മാവിൻചോട്ടിലും നിന്നും പെറുക്കിയ മാങ്ങ കടിച്ചുകൊണ്ട് തൊടിയിൽ നടന്നത്, മണ്ണപ്പം ചുട്ടു കളിച്ചത്. കൂട്ടുകാരോടൊത്ത് ഊഞ്ഞാലാടിയും കളിച്ചും നടന്നത്. ഇങ്ങനെ ധാരാളം സന്തോഷങ്ങളാണ് കവിയുടെ വേനൽക്കിനാക്കൾ

"കുതിരുന്നു ഞാൻ ആ മഴയിലല്ലാ, ഒരു കുഞ്ഞുപെങ്ങൾതൻ സ്‌നേഹവായ്പിൽ' - കുഞ്ഞുപെങ്ങളുടെ സ്‌നേഹവായ്പിൽ കുതിർന്നു എന്ന് കവി പറഞ്ഞതെന്തുകൊണ്ടാവാം?
കുട്ടിക്കാലത്ത് മഴ നനഞ്ഞ് പള്ളിക്കൂടത്തിലേയ്‌ക്ക് പോയ തന്നെ തന്റെ കുടയിൽ ചേർത്തു നിർത്തി മഴ നനയാതെ സ്കൂളിലേയ്ക്ക് കൊണ്ടുപോയ കൊച്ചുപെങ്ങൾ സ്‌നേഹത്തിന്റെ പെരുമഴയാണ് കവിയ്‌ക്ക് നൽകിയത്. ആരുമില്ലാത്ത തന്നോട് കാണിച്ച ആ വലിയ സ്‌നേഹം കവിയുടെ മനസിനെ വല്ലാതെ സ്പർശിച്ചു. അതുകൊണ്ടാണ് കുഞ്ഞുപെങ്ങളുടെ സ്‌നേഹവായ്പിൽ കുതിർന്നു എന്ന് കവി പറഞ്ഞത്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !