99 വരെയുള്ള സംഖ്യകൾ വായിക്കുന്നതും എഴുതുന്നതുമാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 19 വരെയുള്ള സംഖ്യകൾ വായിക്കുകയും എഴുതുകയും ചെയ്യാൻ കുട്ടികൾക്കറിയാം 19 വരെയുള്ള സംഖ്യകൾ ഉത്തരമായി വരുന്ന സങ്കലനകിയകൾ ചെയ്യാനും ഒരക്കസംഖ്യകൾ കുറയ്ക്കാനും അവർക്കറിയാം. 10 നോട് 10 കിട്ടുമ്പോൾ 20 കിട്ടുന്നു. 20 നോട് വീണ്ടും 10 കൂട്ടിയാൽ 30 കിട്ടുന്നു. എന്നിങ്ങനെ 10, 20, 30,......, 90 എന്നീ സംഖ്യകൾ വായിക്കാനും എഴുതാനും ഈ യൂണിറ്റിലൂടെ കടന്നുപോകുമ്പോൾ കുട്ടിക്ക് കഴിയുന്നു. തുടർന്ന് 10ന്റെ കൂട്ടങ്ങളോട് ഒന്നുകൾ ചേർത്ത് കിട്ടുന്ന സംഖ്യ എഴുതുകയും വായിക്കുകയും ചെയ്യാനുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ പാറ്റേണുകൾ രൂപികരിക്കാനും അവയുടെ യുക്തി വിശദീകരിക്കാനും ഈ യൂണിറ്റിൽ അവസരമുണ്ട്. സംഖ്യകളെ ക്രമീകരിക്കൽ, താരതമ്യം ചെയ്യൽ, പരസ്പരബന്ധം കണ്ടെത്തൽ, കാര്യകാരണബന്ധം വിശദീകരിക്കൽ എന്നീ പ്രകിയാശേഷികൾക്ക് ഈ യൂണിറ്റിൽ ഊന്നൽ നൽകിയിരിക്കുന്നു.
കുട്ടികളിൽ സ്നേഹം, അനുകമ്പ, സഹാനുഭൂതി തുടങ്ങിയവ വളർത്താനും ഈ യൂണിറ്റ് ഉപയോഗപ്പെടുത്തണം. നിത്യ ജീവിതത്തിൽ 99 വരെയുള്ള വസ്‌തുക്കൾ എണ്ണിയെടുക്കേണ്ടിവരുന്ന സന്ദർഭങ്ങൾക്കും ഗണിതത്തിന്റെ തുടര്പഠനത്തിനും ഈ യൂണിറ്റ് സഹായകമാണ്.
# കഥ കേൾക്കാം | Listen to the Story (Page 78 - 83)# എണ്ണം കണ്ടെത്തി എഴുതൂ | Count and Write (Page 84 - 85)
# പട്ടം ആരുടെ? | Whose Kite? (Page 86)
# കണ്ടെത്താം | Let's Find Out (Page 87 - 88)
# വരിയായി നിൽക്കാം | Stand in Queue (Page 89)
# എണ്ണം എത്ര? | How many? (Page 90)
# ഒഴിഞ്ഞ കളങ്ങൾ പൂർത്തിയാക്കാം | Fill in the empty boxes (Page 91)
# കളിക്കൂട്ടുകാർ | Game Players (Page 92)
# 10 - 100 Number Cards