9ന് മുകളിലുള്ള സംഖ്യകളാണ് ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നത്. 1 മുതൽ 9 വരെ സംഖ്യകളെ കൂട്ടങ്ങളുടെ എണ്ണവുമായി ബന്ധപ്പെടുത്തി വായിക്കാനും എഴുതാനും ലഘുസങ്കലന - വ്യവകലനക്രിയകൾ
ചെയ്യാനും കൂട്ടി മനസ്സിലാക്കിക്കഴിഞ്ഞു. പൂജ്യം അവർ പരിചയപ്പെട്ടിട്ടുണ്ട്. 10 ന്റെ അവതരണമാണ് തുടർന്ന് നടക്കുന്നത്. അതിനുശേഷം കൂട്ടങ്ങളുടെ കൂട്ടം എന്ന നിലയിൽ 10ന് മുകളിലുള്ള സംഖ്യകളെക്കുറിച്ച് ധാരണയുണ്ടാകുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൊടുത്തിരിക്കുന്നത്. 19 വരെയുള്ള സംഖ്യകളുടെ വായനയും ലേഖനവും ആശയധാരണയോടൊപ്പം ചേർന്നു പോകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 1 മുതൽ 19 വരെ സംഖ്യകളെ കമീകരിക്കാനും വലുത് ചെറുത് കണ്ടെത്താനും ഈ യൂണിറ്റിലൂടെ കടന്നു പോകുമ്പോൾ കുട്ടിക്ക് കഴിയണം. 19 വരെയുള്ള സംഖ്യകളെ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കാനും സംഖ്യകളുടെ പരസ്പരബന്ധം കണ്ടെത്താനും സംഖ്യകൾ ഉപയോഗപ്പെടുത്തി പ്രശ്നപരിഹരണം നടത്താനും ഈ യൂണിറ്റിൽ അവസരമുണ്ട്.
# ചിത്രം നോക്കാം പറയാം | Look at the Picture and say (Page 59 - 60)# കോഴിയമ്മയുടെ കുഞ്ഞുങ്ങൾ | The chicks and the hen (Page 60 - 63)
# മഞ്ചാടിക്കളി | Manchadi Game (Page 64)
# എത്ര പെൻസിലുകൾ | How many pencils? (Page 65)
# എണ്ണിനോക്കൂ | Let's count (Page 65)
# വിട്ടുപോയത് പൂരിപ്പിക്കുക | Fill in the blanks (Page 66 - 69)
# പൊട്ടുകൾ ചേർക്കാം | Dots Match (Page 69)
# അനുവിന്റെ മാല | Anu's Necklace (Page 70)
# വിട്ടത് പൂരിപ്പിക്കുക | Fill in the blanks (Page 71)
# കാർഡിൽ ഉള്ള സംഖ്യകൾ | The Numbers in the Cards (Page 72)