ഒത്തുകൂടാം ഓണം കൂടാം | Let us Unite from Onam (Class 1 Maths Unit 4)

Mash
0
ഓണം പ്രമേയമായി വരുന്ന ഒരു യൂണിറ്റാണിത്. ഒരക്കസംഖ്യകളുടെ സങ്കലനം, വ്യവകലനം, സംഖ്യാവ്യാഖ്യാനം എന്നിവ ഈ യൂണിറ്റിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരക്കസംഖ്യകളുടെ സങ്കലനകിയയും (തുക 9വരെ), ഒരു ഒരക്കസംഖ്യയെ രണ്ടു സംഖ്യകളുടെ തുകയായി എഴുതുന്നതും ഒരക്കസംഖ്യയെ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുന്നതും ഈ യൂണിറ്റിൽ നൽകിയിരിക്കുന്നു. വ്യവകലനക്രിയ അവതരിപ്പിക്കുന്നതോടൊപ്പം പൂജ്യത്തെയും പരിചയപ്പെടുത്തുന്നു. +,-, = എന്നീ ഗണിതചിഹ്നങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഈ ചിഹ്നങ്ങൾ ചേർത്തെഴുതിയ പ്രസ്താവനകളെ വാചികമായി അവതരിപ്പിക്കാനും അവതരിപ്പിക്കുന്നവയിൽ ചിഹ്നങ്ങൾ ചേർത്തെഴുതാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. സങ്കലന-വ്യവകലനക്രിയകൾ ഉപയോഗപ്പെടുത്തി പരിഹരിക്കേണ്ടുന്ന ചില പ്രായോഗികപ്രശ്നങ്ങളും ഈ യൂണിറ്റിലുണ്ട്. ഈ പാഠഭാഗത്തു വരുന്ന കഥയ്ക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്താനും ഓരോ സന്ദർഭത്തിലും ഭാഷാപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനും ടീച്ചർ ശ്രദ്ധിക്കണം. ഗണിതചിഹ്നങ്ങൾ പരിചയപ്പെടുത്തുന്ന ഭാഗമായതിനാൽ കൂടുതൽ പ്രവർത്തനങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കേരള പാഠാവലി മലയാളം ഒന്നാം ഭാഗത്തിലെ നാലാമത്തെ യൂണിറ്റായ ഒരുമയുടെ ആഘോഷവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാവുന്ന ഒരു യൂണിറ്റുമാണിത്.

# പക്ഷികളെത്ര? | How many Birds (Page 36 - 37)
# പൂക്കളെത്ര? | How many flowers (Page 38 - 39)
# കൂട്ടുകാർ ഒന്നിച്ചപ്പോൾ | When friends came together (Page 43)
# വരച്ചുചേർക്കാം | Draw and Match (Page 44)
# എങ്ങനെയൊക്കെ? | How many ways (Page 45)
# കൈയിൽ എത്ര? | How many? (Page 46)
# ഒളിച്ചിരിക്കുന്നതാര്? | Who is hiding? (Page 47)
# തൊട്ടിലാട്ടം | Cradle ride (Page 48)
# കടത്തു തോണിയിൽ കയറാം | In the ferry (Page 49)
# തുഴയിലെ സംഖ്യ | The number on the oars (Page 50)
# മുത്തശ്ശിയും ചിന്നുപൂച്ചയും | Grandma and Chinnu Cat (Page 51 - 53)
# കളം പൂർത്തിയാക്കാം | Fill up the boxes (Page 54)
# ഉണ്ണിയപ്പം | Unniyappam (Page 55)
# വളകിലുക്കം | Bangles (Page 56)
# ഏതു വഴി പോകണം | Find the way (Page 57)
# ചങ്ങാതി ആര് ? | Find the friends (Page 58)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !