നീളം എന്ന ആശയമാണ് ഈ യൂണിറ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. വലുത്, ചെറുത്, നീളം കൂടിയത്, കുറഞ്ഞത് എന്നീ ആശയങ്ങൾ കുട്ടികൾ നേടിയിട്ടുണ്ട്. അതിനെ കൂടുതൽ കൃത്യതപ്പെടുത്തുന്നതിന് ഈ യൂണിറ്റ് ഊന്നൽ നൽകുന്നു. ചുറ്റുപാടും കാണുന്ന പലതരം വസ്തുക്കളെ താരതമ്യം ചെയ്ത് നീളം കൂടിയത്, കുറഞ്ഞത്, തുല്യ നീളമുള്ളത് എന്നിങ്ങനെ ഊഹിക്കാനും അളന്നു കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. അതിനായി ചേർത്തു വച്ചും അംഗീകൃതമല്ലാത്ത ഏകകം ഉപയോഗിച്ച് അളക്കാനുള്ള സന്ദർഭങ്ങളുമുണ്ട്. നീളം അളക്കുന്നതിനെക്കുറിച്ച് പ്രാഥമിക ധാരണ ഉണ്ടാക്കുക എന്നതാണ് ഈ യൂണിറ്റിലൂടെ ലക്ഷ്യമാക്കുന്നത്.
# മീലുവും വാലനും | Meelu and Valan# ചെറുതേത് | Which is the shorter?
# ഏതെടുക്കും | Which to use?
# ഏറ്റവും വലുത്? | The Longest
# ക്രമീകരിക്കാം | Let's arrange
# കണ്ടെത്താം | Let's find out
# കളിവണ്ടി നിർമിക്കാം | Make A Toy Cart
#