ഒരു പ്രവേശനോത്സവഗാനം

RELATED POSTS


എൽ പി ക്‌ളാസുകളിൽ (ഒന്നാം ക്ലാസ്സുകാർക്കും) എളുപ്പം പഠിക്കാൻ കഴിയുന്ന ഒരു പ്രവേശനോത്സവഗാനം.

പ്രവേശനോത്സവ ഗാനം - 2021

അക്ഷരമാലകൾ കോർക്കാൻ
അറിവിൻ മധുരം നുകരാൻ
വീട്ടിലിരുന്നു പഠിപ്പു തുടങ്ങാം
പ്രവേശനോത്സവമായി
പ്രവേശനോത്സവമായി

മഴയുടെ കഥകൾ പറയാം
കിളിയുടെ പാട്ടുകൾ പാടാം
മുന്നിൽക്കാണും പൂക്കൾ വരച്ച്
പല പല വർണം നൽകാം
(അക്ഷര...)

അക്ഷരമോരോ ചിത്രം പോലെ
വരച്ചു വരച്ചു പഠിക്കാം
അക്ഷമരായിട്ടറിവിൻ ചെപ്പു
തുറന്നു വരുന്നതു നോക്കാം
(അക്ഷര...)

കടുത്ത രോഗം പടർന്നിടാതെ
കരുതിയിരിക്കുക നമ്മൾ
അകലത്തെങ്കിലുമൊറ്റ മനസ്സായ്
അറിവുകൾ നേടുക നമ്മൾ
(അക്ഷര...)
(രചന: ജോസ് പ്രസാദ്
ആലാപനം :- എ.ബി.വി.കാവിൽപ്പാട് )

PraveshanothsavamPost A Comment:

0 comments: