ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
കാട് ഞങ്ങളുടെ വീട് - വ്യവകലന ക്രീയ
പൊതുവായി അംഗീകരിക്കപ്പെട്ട രീതിയിൽ വ്യവകലന ക്രീയ ചെയ്യുന്നതെങ്ങനെയെന്നാണ് ടീച്ചർ ഇന്ന് നമ്മളെ പഠിപ്പിച്ചത്.
ആനകൾ
42 ആനകളിൽ 34 പേരെയാണ് കാവൽക്കാരായി തിരഞ്ഞെടുത്തത്. ബാക്കിയുള്ളവരുടെ എണ്ണം കണ്ടെത്തണം.
42 -
34
എന്ന ക്രീയ ചെയ്താൽ ഉത്തരം കിട്ടും.
മുകളിലുള്ള സംഖ്യ വലുതാണെങ്കിലും ആ സംഖ്യയുടെ ഒന്നുകളുടെ സ്ഥാനത്തെ അക്കം താഴെയുള്ള സംഖ്യയുടെ ഒന്നുകളുടെ സ്ഥാനത്തെ അക്കത്തെക്കാൾ ചെറുതാണ്.
അതിനാൽ 42 നെ 40 + 2 എന്ന് വ്യാഖ്യാനിക്കാതെ 30 + 12 എന്ന് വ്യാഖ്യാനിക്കണം. 34 നെ 30 + 4 എന്നു തന്നെ വ്യാഖ്യാനിക്കാം. അപ്പോൾ
30 + 12 -
30 + 4
____
0 + 8 = 8 എന്ന് ഉത്തരം കിട്ടും.
ഈ വ്യാഖ്യാന രീതി മനസ്സിൽ ഓർമയുണ്ടെങ്കിൽ
42-
34
എന്ന ക്രീയ ചെയ്യുമ്പോൾ മുകളിലെ സംഖ്യയുടെ ഒന്നുകളുടെ സ്ഥാനത്തെ അക്കം താഴെയുള്ള സംഖ്യയുടെ ഒന്നുകളുടെ സ്ഥാനത്തെ അക്കത്തെക്കാൾ ചെറുതാണെങ്കിൽ പത്തുകളുടെ സ്ഥാനത്തു നിന്നും ഒരു പത്ത് എടുത്ത് അതിനോടു ചേർത്ത് കുറച്ചെഴുതിയാൽ മതി.
അപ്പോൾ ഒന്നുകളുടെ സ്ഥാനത്ത് 12 - 4 = 8 എന്നും പത്തുകളുടെ സ്ഥാനത്ത് 3 - 3 = 0 എന്നും എഴുതാം. ഇപ്പോൾ
42 - 34 = 8 എന്നു കിട്ടിയല്ലോ.
കഴുകൻമാർ
52 കഴുകൻമാരിൽ നിന്നും 33 പേരെയാണ് കാവൽക്കാരായി തിരഞ്ഞെടുത്തത്. ബാക്കിയുള്ളവരുടെ എണ്ണം കണ്ടു പിടിക്കണം.
52 -
33
എന്ന ക്രിയ ചെയ്താൽ ഉത്തരം കിട്ടും.
ഒന്നുകളുടെ സ്ഥാനത്ത് 2 ൽ നിന്നു 3 കുറയ്ക്കാൻ കഴിയാത്തതു കൊണ്ട് പത്തുകളിൽ നിന്ന് ഒരു 10 കൂടി ചേർത്ത് 12 ൽ നിന്ന് 3 കുറച്ച് 9 എന്ന് എഴുതണം.
മുകളിലെ സംഖ്യയുടെ പത്തുകളുടെ സ്ഥാനത്ത് ഇപ്പോൾ ഒരു പത്ത് കുറവാണ്. അതിനാൽ 5 നു പകരം 4 ൽ നിന്നും 3 കുറച്ച് 1 എന്ന് എഴുതണം. അപ്പോൾ
52 -
33
__
19
__
എന്ന് ഉത്തരം കിട്ടും.
പരുന്തുകൾ
41 പരുന്തുകളിൽ 32 പേരെ കാവൽക്കാരായി തിരഞ്ഞെടുത്തു. ബാക്കിയുള്ളവരുടെ എണ്ണം കണ്ടു പിടിക്കണം.
41 - 32 എന്ന ക്രീയ ചെയ്താൽ ഉത്തരം കിട്ടും.
41 -
32
__
09
-----
ഇവിടെ ഒന്നുകളുടെ സ്ഥാനത്ത് 9 കിട്ടിയത് 11 ൽ നിന്ന് 2 കുറച്ചിട്ടാണെന്ന് മനസ്സിലായല്ലോ. മുകളിലെ സംഖ്യയുടെ പത്തുകളുടെ സ്ഥാനത്ത് ബാക്കി 3 പത്തുകളേയുള്ളൂ. 3 ൽ നിന്നും 3 കുറച്ചപ്പോൾ 0 കിട്ടി.
കൂടുതൽ ക്രീയകൾ ചെയ്തു പഠിക്കുമ്പോൾ വ്യവകലനം നന്നായി മനസ്സിലാവും.
മനക്കണക്കുകൾ
80, 95, 110, 89, 109, 100 എന്നിവയിൽ നിന്നും തിരഞ്ഞെടുത്ത് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
1. 99 ൽ നിന്ന് 10 കുറച്ചാൽ എത്ര?
2. 99 നോട് 10 കൂട്ടിയാൽ എത്ര?
3. 105 ൽ നിന്ന് 10 കുറച്ചാൽ എത്ര?
4. 120 - 20
പാഠപുസ്തകത്തിൽ മനക്കണക്കായി ഉത്തരം കണ്ടെത്താനുള്ള പ്രവർത്തനവും പൂർത്തിയാക്കുക. വർക്ക് ഷീറ്റുകൾ അയയ്ക്കുന്നതാണ്.
ഇതുപോലുള്ള മനക്കണക്കുകളുടെ ചോദ്യങ്ങൾ നിങ്ങൾ സ്വന്തമായുണ്ടാക്കി വീട്ടിലെ മുതിർന്നവരോട് ചോദിക്കണം. അവയൊക്കെ നോട്ട് ബുക്കിൽ കുറിച്ചു വെക്കുകയും വേണം. സ്വന്തമായി ചോദ്യങ്ങളുണ്ടാക്കാൻ കഴിയുമ്പോഴാണ് ഒരു കാര്യം നന്നായി പഠിച്ചു എന്ന് തീർത്തു പറയാനാവുന്നത്.
Your Class Teacher