ചിത്രശലഭങ്ങൾ

Mashhari
0
പ്രാണികളുടെ ലോകത്തിലെ ഭംഗിയുള്ള അംഗങ്ങളാണ് ചിത്രശലഭങ്ങൾ. പൂമ്പാറ്റ എന്നും ഇവയെ വിളിക്കാറുണ്ട്. ഇംഗ്ളീഷിൽ Butterfly എന്നാണ് പറയുന്നത്. ചിത്രശലഭങ്ങൾ കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഒരു ഷഡ്‌പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ പലശലഭങ്ങളുടെയും പ്രധാനഭക്ഷണം. ഇവയ്ക്ക് ആറു കാലുകളും, മൂന്നു ഭാഗങ്ങളുള്ള ശരീരവും, ഒരു ജോ സ്പർശിനി(ആന്റിന)യും, സംയുക്ത നേത്രങ്ങളും, രണ്ടു ജോടി ചിറകുകളും ഉണ്ട്.  
ചിത്രശലഭങ്ങളുടെ ജീവിതചക്രം നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
1. മുട്ട (egg)
2. ശലഭപ്പുഴു - ലാർവ (larvae)
3. പ്യൂപ്പ (pupa)
4. ചിത്രശലഭം (imago) എന്നിവയാണവ.
രണ്ടാഴ്ച മുതൽ ആറാഴ്ചവരെയാണ് മിക്ക ശലഭങ്ങളുടേയും ആയുർദൈർഘ്യം. 
ചിത്രശലഭങ്ങൾ പ്രധാനമായും പൂന്തേൻ ആണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. ചിലയിനം പൂമ്പാറ്റകൾ പൂമ്പൊടിയും മരത്തിന്റെ നീരും ചീഞ്ഞുപോകാറായ പഴങ്ങളും അഴുകിയ മാംസവും മണലിലും ചെളിയിലും മറ്റും അലിഞ്ഞുചേർന്ന ധാതുക്കളും ആഹാരമാക്കുന്നു. ചതുപ്പ് നിലങ്ങളിലും, പുൽമേടുകളിലും, മഴക്കാടുകൾ എന്നിവിടങ്ങളിലൊക്കെ ചിത്രശലഭങ്ങളെ കാണാൻ സാധിക്കും. മിക്ക ഇനം ചിത്രശലഭങ്ങളേയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കണ്ട് വരുന്നത്.
കേരളത്തിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളെ പരിചയപ്പെടാം..
# വരയൻ കടുവ 
# കൃഷ്ണ ശലഭം 
# ചക്കരറോസ് 
# വെള്ളിലത്തോഴി 
# നാരകക്കാളി 
# പുള്ളിക്കറുമ്പൻ 
# കാക്കപ്പൂമ്പാറ്റ 
# പൊന്തച്ചുറ്റൻ
# നീലക്കടുവ 
# പൊട്ടുവെള്ളാട്ടി 
# മഞ്ഞപാപ്പാത്തി 
# വിലാസിനി 
# കരിയില പൂമ്പാറ്റ 
# ചോക്ലേറ്റ് പൂമ്പാറ്റ
# വഴന പൂമ്പാറ്റ
# തീച്ചിറകൻ 
# വയങ്കതൻ 
# മയിൽക്കണ്ണി 
# ഇരുതലച്ചി  
# സ്വർണ്ണക്കറുപ്പൻ 
# എരിക്ക് തപ്പി 
# കനിത്തോഴൻ 
# ഓലക്കണ്ടൻ 
# ചെങ്കോമാളി 
# നീലവിറവാലൻ 
# ചുട്ടിക്കറുപ്പൻ 
# വയൽക്കോത 
# വിറവാലൻ 
# തകരമുത്തി 
# മഞ്ഞതകരമുത്തി 
# നാരകശലഭം 
# മലബാർറോസ് 
# ചാരക്കറുപ്പൻ 
# ചക്കരപ്പൂമ്പാറ്റ 
# ചൊട്ടപ്പൂമ്പാറ്റ 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !