
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
അണ്ണാൻകുഞ്ഞും ആനമൂപ്പനും
അണ്ണാൻ കുഞ്ഞിന് രാവിലെ തന്നെ ആന മൂപ്പൻ ഒരു പണി കൊടുത്തിരിക്കുകയാണ്. അതെക്കുറിച്ചാണ് അവൻ പൂമ്പാറ്റയോട് പറയുന്നത്. വാക്കിനുള്ളിലെ വാക്കുകൾ കണ്ടെത്തണം.
വാക്ക് പിരിച്ചെഴുതുക
ചില വാക്കുകൾ ചെറിയ വാക്കുകളാക്കി പിരിച്ചു പറയണം.
കാടുണർന്നു - കാട് ഉണർന്നു
സ്നേഹമില്ല - സ്നേഹം ഇല്ല
ചെറിയവനാണെങ്കിലും - ചെറിയവൻ ആണ് എങ്കിലും
ഊഞ്ഞാലാടുന്നു - ഊഞ്ഞാൽ ആടുന്നു
പുറത്തേക്കിറങ്ങി - പുറത്തേക്ക് ഇറങ്ങി
പണിയെടുപ്പിക്കും - പണി എടുപ്പിക്കും
ഇതുപോലെ പാഠഭാഗത്തു നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി ചെറിയ വാക്കുകളാക്കി എഴുതി പരിശീലിക്കണം.
വാക്കുകൾ ചേർത്തെഴുതുക
രണ്ടു വാക്കുകളെ ചേർത്തെഴുതി ഒറ്റ വാക്കാക്കി നോക്കിയാലോ?
ഒരിക്കലും ഇല്ല - ഒരിക്കലുമില്ല
ശരി ആണല്ലോ - ശരിയാണല്ലോ
ഞെളിഞ്ഞ് ഇരുന്നു - ഞെളിഞ്ഞിരുന്നു
കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുമല്ലോ.
ഒരുമിച്ചു വായിക്കാം
ടീച്ചറും കുട്ടികളും കഥയിലെ ഓരോ വാക്യങ്ങൾ മാറിമാറി വായിക്കുന്ന കളിയാണിത്. കഥയുടെ ആദ്യ ഭാഗമാണ് ചാർട്ടിൽ എഴുതിയിരുന്നത് (പേജ് 79, 80). ടീച്ചർ വായിക്കേണ്ടത് ചുവന്ന അക്ഷരത്തിലും നിങ്ങൾ വായിക്കേണ്ടത് കറുത്ത അക്ഷരത്തിലും എഴുതിയിരുന്നു.
ഈ കളി വീട്ടിൽ നിന്ന് ഒരാളെയും കൂട്ടി ഒരു മത്സരമായി കളിച്ചു നോക്കൂ. തെറ്റില്ലാതെ, ഭാവത്തോടെ, വ്യക്തമായി, ഒഴുക്കോടെ വായിക്കുന്ന ആളാണ് വിജയി. മത്സരത്തിനു മുമ്പ് നന്നായി വായിച്ചു പരിശീലിക്കണേ. എങ്കിലേ വിജയിക്കുകയുള്ളൂ.
അണ്ണാൻ കണ്ട കാഴ്ചകൾ
പറഞ്ഞ കാര്യം ചെയ്തതു കൊണ്ട് ആനമൂപ്പൻ, അണ്ണാൻ കുഞ്ഞിനെയും പുറത്തിരുത്തി ചുറ്റിക്കറങ്ങാൻ പോയി. ആനപ്പുറത്തിരുന്ന് അണ്ണാൻ കണ്ട കാഴ്ചകൾ എന്തൊക്കെയായിരിക്കും? നിങ്ങൾ ഒന്ന് സങ്കൽപ്പിച്ച് എഴുതി നോക്കൂ.
Your Class Teacher
Very good sir
ReplyDelete