ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
കണ്ടെത്തി എഴുതാം
1. ചെടിയുടെ മിഴികൾ ഈറനായത് എപ്പോഴാണ്?
................................................................................................................
2. കണ്ണഞ്ചുമാറായി വ്യോമം - എന്തുകൊണ്ട്?
................................................................................................................
3. കുനിഞ്ഞ ശിരസ്സുമായി മുക്കുറ്റി എന്തെല്ലാം ചിന്തിച്ചിട്ടുണ്ടാകും?
................................................................................................................
പ്രവർത്തനം - 2
ആശയം കണ്ടെത്താം എഴുതാം
"ഇല്ലായ്മ സമ്മതിക്കുമ്പോൾ വേറെ വല്ലായ്മയെന്തുള്ളൂ പാരിൽ""അത്രയും താഴ്ചയിൽ നിന്നേ വരൂ ഇത്രയ്ക്കഴകു പൂവിനും"
പ്രവർത്തനം - 3
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
'നക്ഷത്രവും പൂവും എന്ന കവിതയുടെ ആശയം നിങ്ങൾക്ക് മനസിലായില്ലേ? ഈ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കൂ..
പ്രവർത്തനം - 4
പകരം പദങ്ങൾ കണ്ടെത്തി എഴുതാം
# താഴ്ച =
# പാര് =
# വ്യോമം =
# ഈവണ്ണം =
# ഈറൻ =
# ശിരസ്സ് =
# ഇല്ലായ്‌മ =
# കാന്തി =
# ചന്തം =
# താരം =
പ്രവർത്തനം - 5
സമാന കവിതകൾ ശേഖരിക്കൂ
താഴെ കൊടുത്തിരിക്കുന്ന കവിത വായിച്ചു നോക്കൂ..
കൂടുതൽ സമാനമായ കവിതകൾ കണ്ടെത്തി ശേഖരണപുസ്തകത്തിൽ എഴുതൂ..
പ്രതീക്ഷമണമിറ്റിച്ചുനിറം ചാലിച്ചു തളിരുംമധുരം നിറച്ചു പഴങ്ങളുംനാം കേടാക്കിയ ലോകത്തെ നല്ലതാക്കാൻകിണഞ്ഞു ശ്രമിക്കുന്നുണ്ട്മഴ കഴുകുന്നുണ്ട്കാറ്റ് തുടച്ചു വയ്ക്കുന്നുണ്ട്കണ്ടിട്ടുണ്ടോനാളേയ്ക്കുള്ളത് ഉണക്കി സൂക്ഷിക്കുന്നതിരക്കിലല്ലാതെ വെയിലിനെ - വീരാൻ കുട്ടി