ഇന്നത്തെ ക്ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
മിട്ടുമുയലിനും കൂട്ടുകാർക്കും ബലൂണിൽ നിന്ന് ലഭിച്ച സംഖ്യകൾ നോക്കൂ.. അത് ഒന്ന് നോട്ട് ബുക്കിൽ എഴുതാം
പേര് | ബലൂണിൽ ഉണ്ടായിരുന്ന സംഖ്യകൾ | ആകെ |
---|---|---|
മിട്ടു മുയൽ | 100 20 3 | 123 |
ടിട്ടു മുയൽ | 100 70 4 | 174 |
കിട്ടു മുയൽ | 100 30 8 | 138 |
കുട്ടു മുയൽ | 100 90 8 | 198 |
ടുട്ടു മുയൽ | 100 10 9 | 119 |
ആകെ കിട്ടിയ സംഖ്യകളെ വലുതിൽ നിന്ന് ചെറുതിലേക്ക് എഴുതാമോ? പിന്നീട് അവയെ ചെറുതിൽ നിന്ന് വലുതിലേയ്ക്കും എഴുതണേ..
വലുതിൽ നിന്ന് ചെറുതിലേക്ക്
............................................
ചെറുതിൽ നിന്ന് വലുതിലേക്ക്
............................................
പ്രവർത്തനം - 2
താഴെക്കാണുന്ന രീതിയിൽ 1 മുതൽ 9 വരെ, 10 മുതൽ 90 വരെ, 100 മുതൽ 900 വരെയുമുള്ള സംഖ്യകളുടെ കാർഡ് കട്ടിക്കടലാസിൽ ഉണ്ടാക്കിയെടുത്ത് മൂന്നക്ക സംഖ്യകൾ രൂപീകരിച്ചു നോട്ട് ബുക്കിൽ എഴുതാം..
പ്രവർത്തനം - 3
ചിന്നുമുയലിനും മിന്നു മുയലിനും രാജാവ് കൊടുത്ത രൂപ എത്രയെന്ന് എഴുതാം.. നോട്ടുകളുടെയും നാണയങ്ങളുടെയും ചിത്രം വരയ്ക്കണേ (നോട്ടിന് ചതുരം വരച്ചു അതിൽ നോട്ടിലെ സംഖ്യ എഴുതുക, നാണയത്തിന് വട്ടം വരച്ചു അതിൽ നാണയത്തിലെ സംഖ്യ എഴുതുക)
പ്രവർത്തനം - 4
പാഠപുസ്തകത്തിൽ പേജ് നമ്പർ 69-ലെ പ്രവർത്തനം ചെയ്യാം..