സ്നേഹ വചനങ്ങൾ

Mash
0
സ്നേഹത്തിൻ്റെ മഹത്വം സൂചിപ്പിക്കുന്ന വരികൾ

ഒരു മതം മത ഇനി പരസ്നേഹ-
മൊരു വർഗ്ഗം മതി മനുഷ്യ സംജ്ഞകം 
ഒരു രാഷ്ട്രം മതി ധാരാതലം, നമു-
ക്കൊരു ദൈവം മതി ഹൃദിസ്ഥിതം ദീപം
- ഉള്ളൂർ

ഇങ്ങേത് പാഴ്മരക്കൊമ്പിലും പക്ഷികൾ
സംഗീതമേളം തുടർന്നോരല്ലോ
ഭൂമിയിൽ പച്ചപ്പും മർത്യഹൃദയത്തിൽ
പ്രേമക്കുളിർമയും വ്യാപിച്ചല്ലോ.
- ബാലാമണിയമ്മ

സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും.
-വയലാർ

സ്നേഹിച്ചിടുന്നു ഞാൻ
ചെന്തളിർചാർത്തിനെ
സ്നേഹിച്ചിടുന്നു
മണമെഴും പൂക്കളെ
സ്നേഹിച്ചിടുന്നു
തേൻമുറ്റിയ കായ്കളെ
സ്നേഹിച്ചു ഞാനിവ നൽകും
മരങ്ങളെ.
-എൻ.വി.കൃഷ്ണവാരിയർ

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ 
പരക്കെ നമ്മെ പാലമൃതൂട്ടും 
പാർവണ ശശിബിംബം 
- ഉള്ളൂർ 

സ്‌നേഹമാണഖിലസാരമൂഴിയിൽ 
സ്‌നേഹസാരമിഹ സത്യമേകമാം 
മോഹനം ഭുവ സംഗമിങ്ങതിൽ 
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ 
- നളിനി (കുമാരനാശാൻ)

സ്നേഹിക്കയുണ്ണീ നീ നിന്നെ 
ദ്രോഹിക്കുന്ന ജനത്തെയും 
ദ്രോഹം ദ്വേഷത്തെ നീക്കിടാ 
സ്നേഹം നീക്കിടുമോർക്ക നീ.
- സ്നേഹം (കുമാരനാശാൻ)

അന്യജീവനുതകി സ്വജീവിതം 
ധന്യമാക്കുമമലേ വിവേകികൾ 
-നളിനി (കുമാരനാശാൻ)

സ്‌നേഹത്തിൽ നിന്നുദിക്കുന്നു ലോകം 
സ്നേഹത്താൽ വൃദ്ധി തേടുന്നു 
സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം 
സ്നേഹംതാനാനന്ദമാർക്കും 
സ്നേഹം താൻ ജീവിതം ശ്രീമാൻ സ്നേഹ 
വ്യാഹതിതന്നെ മരണം 
സ്നേഹം നരകത്തിൽ ദ്വീപിൽ സർഗ്ഗ 
ഗേഹം പണിയും പടുത്വം 
- ചണ്ഡാലഭിക്ഷുകി (കുമാരനാശാൻ)


നിന്നെപ്പോലെ നീ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക.
യേശുക്രിസ്തു
" എല്ലാറ്റിനും താക്കോലുണ്ട്. സ്വർഗത്തിന്റെ താക്കോൽ ദരിദ്രനോടുള്ള സ്നേഹമാണ്. " 
 - മുഹമ്മദ്‌ നബി 
" അന്യരുടെ താത്പര്യങ്ങൾ പങ്കിടുന്നതാണ് ശരിയായ സ്നേഹവും നിസ്വാർഥതയും "
- സന്തായന 
" സ്നേഹത്തിനു വേണ്ടിയുള്ള വിശപ്പ് ശമിപ്പിക്കുന്നത് അപ്പത്തിനു വേണ്ടിയുള്ള വിശപ്പ് ദൂരീകരിക്കുന്നതിലും വിഷമകരമായ കാര്യമാണ്." 
 - മദർ തെരേസ 
" സ്നേഹത്തിനു വേണ്ടി തീവ്രമായ വിശപ്പും ദാഹവുമുള്ള എത്രയോ പേരേ ഞാൻ കാണുന്നു. അതു കിട്ടാത്തതാണ് ലോകത്തിന്റെ ദുരിതകാരണം." 
 - മദർ തെരേസ 
" ഏറ്റവും നിസ്സാരസൃഷ്ടിയെപ്പോലും തന്നെപ്പോലെ സ്നേഹിക്കാൻ കഴിയുന്ന വ്യക്തിക്ക് മാത്രമേ സാർവലൗകികവും സർവവ്യാപിയുമായ നിത്യചൈതന്യത്തെ മുഖാമുഖം ദർശിക്കാൻ കഴിയൂ." 
 - മഹാത്മാ ഗാന്ധി 
" കണ്ണുകൾക്കു കാണാൻ കഴിയാത്തത് സ്നേഹത്തിന് കാണാൻ കഴിയും.കാതുകൾക്ക് കേൾക്കാൻ കഴിയാത്തത് സ്നേഹത്തിന് കേൾക്കാൻ കഴിയും."
- ലുവേറ്റർ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !