മണൽ വിരിക്കുക
ടാങ്ക് ശരിയായിക്കഴിഞ്ഞാൽ അത് പലവട്ടം കഴുകി വൃത്തിയാക്കുക. അതിൻ്റെ അടിയിൽ അഞ്ചു സെൻ്റീമീറ്റർ കനത്തിൽ കഴുകി വൃത്തിയാക്കിയ ചെറിയ വെള്ളാരം കല്ലുകളും മണലും വിരിക്കുക. ടാങ്കിന്റെ മുൻഭാഗത്ത് കനം കുറച്ചും പിൻ ഭാഗത്തേക്ക് കനം കൂട്ടിയും നിരത്തിയാൽ നല്ല ഭംഗി തോന്നും, ഇനി ടാങ്കിൽ ശുദ്ധജലം നിറയ്ക്കാം.
സസ്യങ്ങൾ
കാൽഭാഗത്തോളം വെള്ളം ഒഴിച്ചുകഴി ഞഞ്ഞാൽ അടിയിലെ മണലിൽ ജലസസ്യ ങ്ങൾ ഉറപ്പിക്കാം, ടാങ്കിന്റെ അരിക് ചേർത്ത് നടുന്നതാവും ഭംഗി. നമ്മുടെ കുളങ്ങളിലും തോടുകളിലും കാണുന്ന നേർത്ത നാട പോലെ നീണ്ടുപരന്ന ഇലകളുള്ള 'വാലിസ് നേറിയ' (നാഗ്രാസ്) അകേറിയങ്ങളിൽ നല്ല പോലെ വളരും. ഇന്ത്യൻ ഫേൺ, ഹ ഡില ആമസോൺചെടി എന്നിവയും അക റിയങ്ങളിൽ ഉപയോഗിക്കാറുണ്ട്. ചെടികൾ മറിഞ്ഞു വീഴാതിരിക്കാൻ കുറച്ച് കല്ലുകൾ ചുറ്റും വെച്ചാൽ മതി. വെയിൽ നേരിട്ട് കൊള്ളുന്നവിധം ടാങ്ക് വയ്ക്കാം.
അലങ്കാരമത്സ്യങ്ങളെ ഇടാം
അലങ്കാരമത്സ്യങ്ങളെ കടയിൽനിന്ന് വാങ്ങാം. കുളത്തിൽനിന്ന് പിടിച്ച മത്സ്യങ്ങളും ആവാം. ലയൺഹൈഡ് ഗോൾഡ് ഫിഷ്, ഏഞ്ചൽ ഫിഷ്, ഗോബി, ഓറഞ്ച് ഫിൻഡ് ലോച്ച്, ഫോർസെപ്ത് ഫിഷ് തുടങ്ങിയവ അക്വേറിയത്തിൽ വളർത്താവുന്ന അലങ്കാര മത്സ്യങ്ങളാണ്.
മത്സ്യങ്ങളെ ടാങ്കിൽ ഇടുമ്പോഴും ശ്രദ്ധിക്കണം. ആദ്യം അലങ്കാര മത്സ്യമുള്ള പാത്രം ടാങ്കിൽ ഇറക്കി വയ്ക്കണം. കുറെനേരം കഴിഞ്ഞ പാത്രം തുറക്കാവൂ. പാത്രത്തിലെ വെള്ളത്തിന്റെ ചൂടും ടാങ്കിലെ വെള്ളത്തിന്റെ ചൂടും തുല്യമാകാനാണ് ഇത്. പാത്രം തുറന്നുകഴിഞ്ഞാൽ മത്സ്യങ്ങൾ ടാങ്കിലെ വെള്ളത്തിലേക്ക് സാവധാനം നീന്തി നീങ്ങും. ഇനി മൂടികൊണ്ട് ടാങ്ക് മൂടുക. അക്വേറിയം റെഡി.
എയറേറ്ററുകൾ
അക്വേറിയത്തിൽ ബൾബ് ഘടിപ്പിച്ച് കൃത്രിമ വെളിച്ചം ഉണ്ടാക്കാം. വെള്ളത്തിൽ വായു കലർത്താനുള്ള കൃത്രിമ സൂത്രവും ലഭ്യമാണ്. എയറേറ്ററുകൾ എന്നാണ് ഈ സൂത്രം അറിയപ്പെടുന്നത്. എയറേറ്ററുകളിൽനിന്ന് തുടർച്ചയായി വായുകുമിളകൾ പുറത്തുവരും. ആമ, തവള മുതലായവയുടെ രൂപത്തിലുള്ള എയറേറ്ററുകൾ അക്വേറിയത്തിന്റെ ഭംഗി കൂട്ടും.
മീനുകൾക്ക് തീറ്റ കൊടുക്കണം
ചെറിയ പുഴുക്കളും പ്രാണികളുടെ മുട്ടകളുമൊക്കെയാണ് മത്സ്യങ്ങൾക്ക് തിന്നാൻ ഇഷ്ടം. കൂടുതൽ മീൻ തീറ്റ വെള്ളത്തിലിട്ടാൽ വെള്ളം ചീത്തയാവാൻ ഇടയുണ്ട്. ആവശ്യമുള്ള അത്രയും തീറ്റ കൊടുത്താൽ മതി. മത്സ്യത്തീറ്റ കടകളിൽ വാങ്ങാനും കിട്ടും, ടാങ്കിലെ വെള്ളം ഇടയ്ക്ക് മാറ്റാനും മറക്കരുത്.