കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) ന്റെ പ്രീമിയം മോഡ് പരിശീലനത്തിന്റെ അടുത്ത ബാച്ചിന്റെ വിവരങ്ങൾ. അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. പ്രൊബേഷൻ പൂർത്തിയാക്കേണ്ട അധ്യാപകർക്കുവേണ്ടി കൈറ്റ് തയ്യാറാക്കിയ KOOL ഓൺലൈൻ പോർട്ടൽ വഴിയുള്ള അടിസ്ഥാന ഐ.സി.ടി പരിശീലനത്തിന്റെ പ്രീമിയം മോഡ് ബാച്ച് - 3 പരിശീലനങ്ങൾ തുടങ്ങുന്നതു സംബന്ധിച്ച് താഴെപ്പറയുന്ന നിർദേശങ്ങൾ.
പ്രൊബേഷന് വേണ്ടി കൈറ്റ് നടത്തുന്ന കൂൾ പ്രീമിയം മോഡ് പരിശീലനം 07-11-2020 ന് ആരംഭിക്കുന്നു. 17-10-2020 മുതൽ 26-10-2020 സമഗ്രയിൽ രജിസ്റ്റർ ചെയ്യാം. പരിശീലനത്തിന് സെലക്ട് ചെയ്ത അധ്യാപകരെ 04-11-2020 ന് മുമ്പ് ഇമെയിൽ വഴി വിവരം അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നോക്കുക.
Post a Comment
1Comments
Kool exam 2022 എപ്പോഴാണ്...?
ReplyDelete