ബാലഗംഗാധരതിലക്
September 14, 2020
0
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്' എന്നു പ്രഖ്യാപിച്ച ഇന്ത്യൻ സ്വാതന്ത്യ സമര സേനാനിയാണ് ലോകമാന്യ എന്നറിയപ്പെടുന്ന ബാലഗംഗാധരതിലക്. 1853 ജൂലൈ 23 നാണ് ജനിച്ചത്. മറാത്ത, കേസരി എന്നീ പത്രങ്ങളിലൂടെ അദ്ദേഹം വിദേശാധിപത്യത്തിനെതിരെയുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തോടൊപ്പം സ്വാതന്ത്ര്യ സമരരംഗത്ത് പ്രവർത്തിച്ചിരുന്ന ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ ബാൽ, ലാൽ, പാൽ എന്നീ പേരുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെട്ടു. 1920 ആഗസ്റ്റ് 1 ന് ബാലഗംഗാധരതിലക് അന്തരിച്ചു.
Tags: