ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം
August 09, 2020
0
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). 1942 ലെ ക്രിപ്സ്മിഷന്റെ പരാജയമാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രധാന കാരണം. ക്വിറ്റ് ഇന്ത്യ സമരത്തിലാണ് ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്യം ഉയർത്തിയത്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചത് 1942 ഓഗസ്റ്റ് 9ന്. ക്വിറ്റ് ഇന്ത്യ ദിനം ഓഗസ്റ്റ് 9.
Tags: