ഏലഞ്ചേലഞ്ചോ
ഏലഞ്ചും കൈതോല
എന്തിൻ ചോടാണ്
ചോടുകെട്ടിപ്പോകണത്?
തേങ്ങാച്ചോടാണ് ചോടുകെട്ടിപ്പോകണത്
ഏലഞ്ചേലഞ്ചോ
ഏലഞ്ചും കൈതോല
എന്തിൻ ചോടാണ്
ചോടുകെട്ടിപ്പോകണത്?
ചക്കച്ചോടാണ് ചോടുകെട്ടിപ്പോകണത്.
ഏലഞ്ചേലഞ്ചോ
ഏലഞ്ചും കൈതോല
എന്തിൻ ചോടാണ്
ചോടുകെട്ടിപ്പോകണത്?
ചേനച്ചോടാണ് ചോടുകെട്ടിപ്പോകണത്.
വ്യത്യസ്തമായ പഴങ്ങളും പച്ചക്കറികളുടെയും ചോട് ചേർത്ത് പാടാം...