കണ്ടെത്താം - കുടയില്ലാത്തവർ

Mash
0
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 19-ൽ വരുന്നതായ കണ്ടെത്താം എന്ന പ്രവർത്തനം.
# 'വേനലൊഴിവെത്ര വേഗം പോയ്‌' ഒഴിവുകാലത്തോടൊപ്പം എന്തെല്ലാമാണ് പോയ്മറഞ്ഞത്?
പൂരവും പെരുന്നാളും പൂതവും തെയ്യവും തിറയും വിത്തും കൈക്കോട്ടും പാടിയ കിളികളും പൂക്കണി വച്ച വിഷുവും വേനലവധി പോയതോടെ പോയി മറഞ്ഞു.
# സ്വന്തം ബാല്യം കവി ഓർമ്മിച്ചതെപ്പോഴാണ്?
പല നിറത്തിലുള്ള കുടകൾ ചൂടി നടന്നു നീങ്ങുന്ന കുട്ടികളെ കണ്ടപ്പോഴാണ് കവിയ്‌ക്ക് തന്റെ ബാല്യകാലം ഓർമ്മവന്നത്.
# കുട്ടിക്കാലത്ത് കവിയെ കൊച്ചുപെങ്ങൾ സഹായിച്ചതെങ്ങനെ?
കുടയില്ലാത്തതുകൊണ്ട് വാഴയില വെട്ടി തലയിൽ വച്ച് സ്ളേറ്റും ബുക്കും മാറോട് ചേർത്ത് പിടിച്ചു പള്ളിക്കൂടത്തിലേയ്ക്ക് മഴനനഞ്ഞു പോകുകയായിരുന്ന കവിയെ കൊച്ചുപെങ്ങൾ തന്റെ കുടയിൽ നനയാതെ ചേർത്തു നിർത്തി. 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !