സെൻസസ് എന്ന വാക്കിൻറെ ഉൽഭവം നിർണയിക്കൽ എന്നർത്ഥം വരുന്ന സെൻസർ (Censere) എന്ന ലാറ്റിൻ പദത്തിൽ നിന്ന്.
ബിസി 3500 തന്നെ ബാബിലോണിയയിൽ ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. ചാണക്യൻ അർത്ഥശാസ്ത്രത്തിലും അക്ബറിനെ ഭരണകാലത്ത് രചിക്കപ്പെട്ട അയ്നി അക്ബറിയിലും അക്കാലത്തു നടന്ന ജനസംഖ്യ കണക്കെടുപ്പ് കുറിച്ചുള്ള സൂചനകൾ ഉണ്ട്. ഇന്നത്തെ രീതിയിലുള്ള ഏറ്റവും പഴയ സെൻസസ് നടന്നത് 1703 ഐസ്ലൻഡിലാണ് (Iceland). ഇന്ത്യയിൽ ശാസ്ത്രീയമായ രീതിയിലുള്ള ആദ്യ സെൻസസ് നടന്നത് 1872 ലാണ്. ഇന്ത്യയൊട്ടാകെ ആദ്യമായി സെൻസസ് നടത്തിയത് 1881 റിപ്പൺ പ്രഭുവിന്റെ കാലത്തായിരുന്നു. W.W. പ്ലൗഡെൻ ആയിരുന്നു അന്നത്തെ സെൻസസ് കമ്മീഷണർ. ജനസംഖ്യ കണക്കെടുപ്പിന്റെ ചുമതല 1949 മുതൽ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർക്കാണ്. A.W.M.യേറ്റ്സ് ആണ് ഇന്ത്യയിലെ ആദ്യത്തെ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ. ഇന്ത്യയിൽ സെൻസസ് നടക്കുന്നത് 10 വർഷത്തിലൊരിക്കലാണ്.
ഇന്ത്യയിൽ 1976 പ്രഖ്യാപിച്ച ജനസംഖ്യാനയത്തിന്റെ ഭാഗമായി കുടുംബാസൂത്രണത്തിനും കുടുംബ ക്ഷേമത്തിനുമായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിലെ ദേശീയ ജനസംഖ്യാ നയമാകട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിന് പ്രത്യേക പ്രാമുഖ്യം നൽകുന്നതാണ്.