മലനാട്

RELATED POSTS

കുളവും തോടും 
കുളിർചോലകളും 
കളകളമൊഴുകും അരുവികളും 
കാറ്റിൻ പാട്ടിനു കാതോർത്തീടും 
പൂക്കളുമുള്ളാരു മലനാട്... 

കാടും മേടും 
കതിരണിവയലും  
അണിയണി നിൽക്കും തെങ്ങുകളും 
പക്ഷികൾ പാടും പൂന്തോപ്പുകളും  
എത്ര മനോഹരമെൻ നാട്! 

പറയാം, എഴുതാം 
മലനാടിന്റെ എന്തൊക്കെ പ്രത്യേകതകളാണ് കവിതയിൽ - പറഞ്ഞിരിക്കുന്നത്?
കുളം,തോട്, ചോലകൾ, അരുവികൾ പലതരം പൂക്കൾ, കാട്, മലനിരകൾ, വയലുകൾ, പലതരം പക്ഷിമൃഗങ്ങൾ 

കവിതയുടെ ആശയം സ്വന്തം വാക്യത്തിൽ പറയൂ... എഴുതൂ...
കുളവും തോടും നല്ല തണുപ്പ് നൽകുന്ന ചോലകളും കളകളം ഒഴുകുന്ന അരുവികളും എല്ലാമുള്ള മനോഹരമായ നാടാണ് മലനാട്. കാറ്റുകളുടെ പാട്ട് കാതോർത്ത് നിൽക്കുന്ന പൂക്കളുണ്ട് ഇവിടെ. കാടുകളും മേടുകളുമുണ്ട്. കതിരുകൾ നിറഞ്ഞു നിൽക്കുന്ന വയലുകളുണ്ട്. നിരനിരയായി നിൽക്കുന്ന തെങ്ങുകളുണ്ട്.പക്ഷികൾ പാടുന്ന പൂന്തോട്ടങ്ങളുണ്ട്. ഇങ്ങനെ വളരെമനോഹരമായ കാഴ്ചകൾ നൽകുന്ന ഒന്നാണ് എന്റെ നാട്.

എഴുതാം 
കുളവും തോടും , കാടും മേടും - ഇതുപോലെ ഒരുമിച്ചു ചേർക്കാവുന്ന മറ്റേതെല്ലാം പദങ്ങൾ നിങ്ങൾക്കറിയാം? എഴുതൂ.....
  • അച്ഛനും അമ്മയും 
  • ചക്കയും മാങ്ങയും 
  • കുട്ടിയും കോലും 
  • കടലും കായലും 
  • കാറ്റും മഴയും 
  • ഇടിയും മിന്നലും 
  • രാവും പകലും 
  • വയലും തൊടിയും 
  • കാറ്റും കടലും 
  • ഓളവും തീരവും 
  • തിരയും തീരവും 
  • മാനും മയിലും 
  • ഇരുളും വെളിച്ചവും 

പറയാം എഴുതാം 
ഈ കവിതയ്ക്ക് ഒരു തലക്കെട്ട് നൽകൂ...
  • മലനാട് 
  • സുന്ദരഗ്രാമം 
  • സുന്ദരമെൻ നാട് 


Mal2 U1



Post A Comment:

0 comments: