ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സ്വപ്നച്ചിറകുകൾ

Mashhari
0
ജൂലൈ 27എ പി ജെ അബ്ദുൽ കലാം സ്മൃതിദിനം ഭാരതംകണ്ട ഏറ്റവുംനല്ല മനുഷ്യസ്നേഹിയായ രാഷ്ട്രപതിയ്ക്ക് പ്രണാമം ഓർമ്മപ്പൂക്കൾ
അഗ്നിച്ചിറകേറി വാനിലേക്കുയർന്നോര-
ബ്ദുൽകലാമെന്നും
വാഴുന്നു മനതാരിൽ .
ഭാരതപൗരന്മാരെ സ്വപ്നത്തിൻ 
ചിറകേറ്റി വാനിലേക്കുയർത്തിയ
ശാസ്ത്രജ്ഞനല്ലോ നിങ്ങൾ .
ബുദ്ധന്റെ ചിരിക്കൊത്ത 
പുഞ്ചിരി തഞ്ചും മുഖം നിത്യവും 
കണികാണാനെവിടെപ്പോകും ഞങ്ങൾ?
സ്വപ്നം കണ്ടുറങ്ങാതെയുണരാൻ 
ജനങ്ങളെ നിത്യവുമുണർവ്വേകിയുണർത്തിയ മഹാത്മാവേ
ലാളിത്യം, സഹഭാവം, സ്നേഹസാമീപ്യവും 
പാലഞ്ചും പുഞ്ചിരിതൂകുന്ന മുഖഭാവം,
സ്വപ്നത്തിൻ ചിറകേറിയുയരും മനസ്സായി 
ഉജ്ജ്വലപ്രഭ പൂണ്ടു വിളങ്ങട്ടെ കലാമെന്നും 
ഹരീഷ് ആർ നമ്പൂതിരിപ്പാട്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !