വായിക്കാം കണ്ടെത്താം - പൂമൊട്ട്

RELATED POSTS

വായിക്കാം കണ്ടെത്താം - പൂമൊട്ട് 
പാഠഭാഗം വായിച്ചല്ലോ, ഇതിലെ കഥാപാത്രങ്ങൾ ആരെല്ലാം?
അമ്മ, ആഗ്നസ്, ലാസർ, ഏജ്
ഹോംഗ്സ് എന്ന വിളിപ്പേരിന്റെ അർത്ഥമെന്താണ്?
പൂമൊട്ട്
ലാസറും ഏജ്ഉം മധുരക്കൊതിയരാണെന്ന് എങ്ങനെ മനസ്സിലാക്കാം?
അമ്മ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി അവർ മധുരപലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു.
അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ടാണ്?
ഗുരുനാഥന്മാരെ പരിഹസിച്ചതുകൊണ്ട്. മറ്റുള്ളവരെക്കുറിച്ചു കുറ്റം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും. ഇത് മനസിലാക്കി കൊടുക്കാനാണ് വിളക്ക് കെടുത്തിയത്.
മദർ തെരേസയുടെ ജന്മദേശം എവിടെ?
അൽബേനിയ
മദർ തെരേസയുടെ ആദ്യകാല പേര്?
ആഗ്നസ്
അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?
മദർ തെരേസ
ആഗ്നസിന്റെ സഹോദരങ്ങളുടെ പേര്?
ലാസർ, ഏജ്

MAL3 U1Post A Comment:

0 comments: