സ്‌നേഹവചനങ്ങൾ ശേഖരിക്കാം

RELATED POSTS

സ്നേഹം താൻ ശക്തി എന്ന പാഠഭാഗത്ത് വരുന്ന സ്‌നേഹവചനങ്ങൾ ശേഖരിക്കാം എന്ന പ്രവർത്തനം.
'നിന്നെപ്പോലെ നിന്റെ 
അയൽക്കാരനെയും സ്നേഹിക്കുക'.

'സ്നേഹിക്കയുണ്ണീ നീ നിന്നെ 
ദ്രോഹിക്കുന്ന ജനത്തെയും'
ഇതുപോലെ സ്നേഹത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന വചനങ്ങൾ ശേഖരിക്കുക...
"വിശുദ്ധി എന്നത് സ്‌നേഹത്തിന്റെ നിഴലിൽ നിന്നും വരുന്നതത്രെ."
- ടാഗോർ 
"സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിന് തുല്യമാണ്." 
- മഹാത്മാ ഗാന്ധി
"ഏറ്റവും നിസ്സാരസൃഷ്ടിയെപ്പോലും തന്നെപ്പോലെ സ്നേഹിക്കാൻ കഴിയുന്ന വ്യക്തിക്ക് മാത്രമേ സാർവലൗകികവും സർവവ്യാപിയുമായ നിത്യചൈതന്യത്തെ മുഖാമുഖം ദർശിക്കാൻ കഴിയൂ." 
- മഹാത്മാ ഗാന്ധി
"കണ്ണുകൾക്കു കാണാൻ കഴിയാത്തത് സ്നേഹത്തിന് കാണാൻ കഴിയും.കാതുകൾക്ക് കേൾക്കാൻ കഴിയാത്തത് സ്നേഹത്തിന് കേൾക്കാൻ കഴിയും." 
- ലുവേറ്റർ 
"സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളുമില്ലാത്ത മരം പോലെയാണ്."
- ഖലീൽ ജിബ്രാൻ 
"അന്യരുടെ താത്പര്യങ്ങൾ പങ്കിടുന്നതാണ് ശരിയായ സ്നേഹവും നിസ്വാർഥതയും." 
- സന്തായന 
സ്നേഹമാണഖിലസാരമൂഴിയിൽ 
സ്നേഹസാരമിഹസത്യമേകമാം.
- കുമാരനാശാൻ 
 അന്യജീവനുതകി സ്വജീവിതം 
ധന്യമാക്കുമാമലേ വിവേകികൾ
- കുമാരനാശാൻ
ഒരൊറ്റമതമുണ്ടുലകിന്നുയിരാം 
പ്രേമമതൊന്നല്ലോ 
- ഉള്ളൂർ   
സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ 
സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്‌ത്രത്തെയും 
- വയലാർ രാമവർമ്മ 
"സ്നേഹത്തിനു വേണ്ടി തീവ്രമായ വിശപ്പും ദാഹവുമുള്ള എത്രയോ പേരേ ഞാൻ കാണുന്നു. അതു കിട്ടാത്തതാണ് ലോകത്തിന്റെ ദുരിതകാരണം."
- മദർ തെരേസ 
"സ്നേഹത്തിനു വേണ്ടിയുള്ള വിശപ്പ് ശമിപ്പിക്കുന്നത് അപ്പത്തിനു വേണ്ടിയുള്ള വിശപ്പ് ദൂരീകരിക്കുന്നതിലും വിഷമകരമായ കാര്യമാണ്." 
- മദർ തെരേസ
കൂടുതൽ വചനങ്ങൾവായിക്കാം.....http://chinthaarathanm.blogspot.com/

MAL4 U1



Post A Comment:

0 comments: