അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

Why the tadpoles has tails?

Mashhari
0
തവളയ്ക്കില്ലാത്ത വാൽ എന്തിനാണ് വാൽ മാക്രിക്ക്?
തവളകൾക്ക് പൊതുവെ വാൽ കാണപ്പെടാറില്ല, എന്നാൽ തവളകളുടെ രൂപാന്തരണത്തിലുള്ള വാൽമാക്രികൾക്ക് വാൽ ഉണ്ട്. വാലുള്ള മാക്രി എന്നർത്ഥത്തിലാണ്‌ ഇവയ്ക്ക് വാൽമാക്രി എന്ന പേര്‌ കിട്ടിയത്.വെള്ളത്തിൽ ജീവിക്കുന്ന ഒരു ഉഭയജീവിയാണ്‌ വാൽമാക്രി. ഈ അവസ്ഥയിൽ ഇവ ആന്തരികമോ ബാഹ്യമോ ആയ ചെകിളകളുടെ സഹായത്തോടെയാണ്‌ ശ്വാസോച്ഛാസം നടത്തുന്നത്. വളർച്ചയെത്തുന്നതുവരെ ഇവയ്ക്ക് കൈകാലുകൾ കാണപ്പെടാറില്ല. നടുപൊ​ന്തിയ ശരീരത്തിൽ ഒരു വാലുണ്ട് ഈ വാലിന്റെ സഹായത്തോടെയാണ്‌ ഇവ ജലത്തിൽകൂടി സഞ്ചരിക്കുന്നത്.

വാൽമാക്രി പൂർണ വളർച്ചയെത്തിയ തവളയായി മാറുന്ന പ്രക്രിയയെ കായാന്തരണം എന്നാണ് പറയുന്നത്. വാൽമാക്രി പ്രായം എത്തുമ്പോൾ ആദ്യം രൂപപ്പെടുന്നത് കാലുകളാണ്, പിന്നീടാണ് കൈകൾ ഉണ്ടാകുന്നത്. പതുക്കെ വാൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കാലിന്റെ രൂപാന്തരണ സമയത്തു തന്നെ ശ്വാസകോശവും രൂപപ്പെടും, ഈ സമയങ്ങളിൽ ശ്വസിക്കാനായി ഇവ ജല നിരപ്പിനു മുകളിൽ വരാറുണ്ട്. രൂപാന്ത്രണത്തിന്റെ അവസാന ഘട്ടത്തിലാണ്‌ വായ് ഉണ്ടാകുന്നത്, രൂപാന്ത്രത്തിന്റെ ഒടുവിൽ തലയുടെ വലിപ്പം വരെ വായ്ക്കുണ്ടാകും. മിക്ക വാൽമാക്രികളും സസ്യാഹരികളാണ്‌, ആൽഗകളും ചെറു പായൽ സസ്യങ്ങളുമാണിവ ആഹാരമാക്കുന്നത്. എന്നാൽ ചിലയിനം വാൽമാക്രികൾ മിശ്ര​‍ഭുക്കുകളാണ്‌, ഇവ ജൈ​വാവശിഷ്ടങ്ങളേയും ചെറു വാൽമാക്രികളേയും ഭക്ഷണമാക്കുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !