വീടിന് എന്തൊക്കെയാണ് കാണുക?
തറ
വാതിൽ
ജനൽ
ചുമർ
മേൽക്കൂര
നമ്മൾ വീട് പണിയുമ്പോൾ ആദ്യം ചെയ്യുന്നത്?
തറ കെട്ടും
വാതിൽ എന്തിനാണ്?
അകത്തേയ്‌ക്കും പുറത്തേയ്‌ക്കും ഇറങ്ങാൻ
ജനൽ എന്തിനാണ്?
പ്രകാശവും കാറ്റും അകത്ത് കയറാൻ
മേൽക്കൂര എന്തിനാണ്?
മഴയും വെയിലും ഏൽക്കാതിരിക്കാൻ..
വീട് വരയ്ക്കാം ...വരച്ച വീടിനെക്കുറിച്ചു പാടാം
വീട് നല്ല വീട്
ഞാൻ വരച്ച വീട്
എന്തു നല്ല വീട്
എന്റെ സ്വന്തം വീട്