കണ്ണൻറെ കുസൃതി നിറഞ്ഞ വാക്കുകൾക്കു മുന്നിൽ വാത്സല്യത്തിന്റെ ആൾരൂപമായി നിൽക്കുന്ന അമ്മയെ ആണ് ഈ പാഠഭാഗത്തിൽ നാം കാണുന്നത്. അമ്മ കുളിച്ചു വരുന്നതുവരെയും യും ആ പാൽവെണ്ണ ഞാൻ കാത്തു സൂക്ഷിച്ചതല്ലേ... ഇങ്ങനെയുള്ള എനിക്ക് അല്പംപോലും വെണ്ണ തരാതെ അമ്മ എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ണൻ ചോദിക്കുന്നു . ഇതുകേട്ട് അമ്മ കണ്ണന്റെ കൈയിൽ വെണ്ണ നൽകുന്നു .വെണ്ണ കിട്ടിയപ്പോൾ കണ്ണൻറെ മുഖം നിലാവുപോലെ തിളങ്ങുന്നു. ഒറ്റക്കൈ തന്നിൽ വെണ്ണ വയ്ക്കുമ്പോൾ മറ്റേ കൈ സങ്കടപ്പെടില്ലേ എന്ന് കണ്ണൻ വീണ്ടും ചോദിക്കുകയാണ്.ഇതുകേട്ട അമ്മ പിന്നെയും വെണ്ണ ക്കായി പോയപ്പോൾ കൈയിലെ വെണ്ണ പതിയെ വായിലിട്ട് വെണ്ണ കാക്ക കൊണ്ടുപോയി എന്നു പറയുകയാണ്.ഇതു കേട്ട് അമ്മ ചിരിച്ചുകൊണ്ട് വീണ്ടും വെണ്ണ കൊണ്ടുവ ന്ന് കണ്ണൻറെ രണ്ടു കയ്യിലും വെച്ചു കൊടുക്കുന്നു. ആ സമയം തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുകയാണ് നമ്മുടെ കണ്ണൻ.
Post a Comment
2Comments
Thanks
ReplyDeleteവളരെ നന്ദി
ReplyDelete