കണ്ണന്റെ അമ്മ - കണ്ടെത്താം പറയാം

RELATED POSTS

കണ്ണന്റെ അമ്മ എന്ന പാഠഭാഗത്തെ ഒന്നാമത്തെ പ്രവർത്തനം 
കണ്ടെത്താം പറയാം 
1. അമ്മ കണ്ണനെ അന്വേഷിച്ചത് ആരോടെല്ലാമാണ്?
കരിവണ്ട്, തുമ്പി, മലർച്ചെണ്ടുകൾ, പേടമാൻ, കാളിന്ദിയിലെ ഓളങ്ങൾ എന്നിവരോടെല്ലാമാണ് അമ്മ കണ്ണനെക്കുറിച്ചു അന്വേഷിച്ചത്.
2. അവരുടെ മറുപടിയായി വരുന്ന വരികൾ ഏതൊക്കെയാണ്?
കണ്ടില്ലാ ഞങ്ങൾ കണ്ടില്ല. കരി 
വണ്ടും തുമ്പിയും മൂളുന്നു 

കണ്ടില്ലാ ഞങ്ങൾ കണ്ടില്ലാ മലർ-
ച്ചെണ്ടുകൾ മിണ്ടാതെ നില്ക്കുന്നു

കണ്ടിട്ടേയില്ല ഞാനെന്നു പേടമാൻ 
കണ്ണും നീട്ടിത്തിരിയുന്നു

കണ്ണനിക്കാട്ടിലേ വന്നില്ലാ! കൊച്ചു 
കാളിന്ദിയോളങ്ങൾ തുള്ളുന്നു 

3. 'കണ്ണും പൂട്ടി നിന്നമ്മ' അമ്മ കണ്ണും പൂട്ടി നിൽക്കാൻ കാരണമെന്തായിരിക്കാം 
ഓടക്കുഴൽ വിളി കേട്ടതോടെ അമ്മയ്ക്ക് സമാധാനമായി. കണ്ണൻ അടുത്തുതന്നെ ഉണ്ടെന്ന് അമ്മയ്ക്ക് മനസിലായി. അതാണ് കണ്ണും പൂട്ടി നിൽക്കാൻ കാരണം.

MAL3 U1Post A Comment:

0 comments: